ട്രെയിനിലിരുന്ന് ലീവിംഗ് സെര്‍ട്ട് എക്‌സാം പേപ്പര്‍ മൂല്യനിര്‍ണയം:സംഭവത്തില്‍ അന്വേഷണം തുടങ്ങി

 

ഡബ്ലിന്‍: പ്ലാറ്റ്‌ഫോമിലുരുന്നും ട്രെയിനിലിരുന്നും ഒരു സ്ത്രീ ലീവിംഗ് സെര്‍ട്ട് എക്‌സാം പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ന് ഡെയ്‌ലി മെയിലില്‍ സ്ത്രീ ട്രെയിനിലിരുന്ന് ഹയര്‍ ലെവല്‍ ഹിസ്്റ്ററി ടെസ്റ്റിന്റെ പേപ്പര്‍ നോക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വാഴ്ച ഡാര്‍ട്ട് സ്റ്റേഷനില്‍ നിന്ന് എടുത്ത ചിത്രമാണിത്. സംഭവത്തിന് ദൃക്‌സാക്ഷിയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ഉടന്‍ പ്രതികരിക്കുന്നില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സ്റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്‍ വക്താവ് അറിയിച്ചു.

ഓരോ വര്‍ഷവും കുട്ടികള്‍ എഴുതിയ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സ്റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്‍ 4000 എക്‌സാമിനേഴ്‌സിനെ റിക്രൂട്ട് ചെയ്യാറുണ്ട്. വിദ്യാഭ്യാസ യോഗ്യത, അധ്യാപന പരിചയം, എ്ക്‌സാം നടത്തിയുള്ള പരിചയം എന്നിവ പരിഗണിച്ചാ്ണ് യോഗ്യരായവരെ കണ്ടെത്തുന്നത്. പലപ്പോഴും റിട്ടയര്‍ ചെയ്ത പരിചയസമ്പന്നരായ അധ്യാപകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. കൃത്യതയോടും സൂക്ഷമതയോടും മൂല്യനിര്‍ണയം നടത്താനുള്ള കഴിവിനാണ് പ്രഥമപരിഗണന നല്‍കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂല്യനിര്‍ണയം നടത്തുന്നതിയുള്ള പരിശീലനുവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. ആത്മാര്‍തഥയും കൃത്യതയും പ്രൊഫഷണലിസവുമാണ് ഓരോ എക്‌സാമിനേഴ്‌സില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും എസ്ഇസി പറഞ്ഞു. മൂല്യനിര്‍ണയും രഹസ്യസ്വഭാവം പുലര്‍ത്തുന്നയാണെന്നും എക്‌സാമിനേഴ്‌സിന് അത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പൊതു സ്ഥലങ്ങളില്‍ വച്ച് മൂല്യനിര്‍ണയം നടത്താന്‍ പാടില്ലെന്നും സംഭവം പ്രോട്ടോകോള്‍ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: