ഒ.ഐ.സി.സി യുമായി സഹകരിച്ച് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി അവാര്‍ഡ്

മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പഞ്ചായത്തുകളായ മണീട്, എടയ്ക്കാട്ടുവയ്ല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂര്‍, ഉദയംപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുളള വിദ്യാലയങ്ങളില്‍ നിന്നും SSLC , PLUS 2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 160 വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയംഗവുവുമായ എം.എം. ലിങ്ക്‌വിന്‍സ്റ്റാറുമായി സഹകരിച്ച് നടത്തുന്ന അവാര്‍ഡ് വിതരണം(1000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും) ജൂലൈ 4 ന് രാവിലെ 10 മണിക്ക് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കും. ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ്്, ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ടി.എന്‍ വിജയകുമാര്‍, ജോസ് കെ മാണി എം.പി, എം.എം. ലിങ്ക് വിന്‍സ്റ്റാര്‍, എംഎല്‍എമാര്‍, കെപിസിസി, ഒസിസി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒ.ഐ.സി.സി യുമായി സഹകരിച്ചുള്ള രണ്ടാമത് അവാര്‍ഡ് വിതരണമാണിത്. എല്ലാവര്‍ഷവും അവാര്‍ഡ് വിതരണം നടത്തുമെന്ന് ലിങ്ക്‌വിന്‍സ്റ്റര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: