ഗുജറാത്ത് കലാപം,പിഴവ് സംഭവിച്ചെന്ന് വാജ്‌പേയി സമ്മതിച്ചിരുന്നതായി മുന്‍ റോ മേധാവി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചെന്ന് മൂന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി സമ്മതിച്ചിരുന്നതായി മൂന്‍ റോ മേധാവി. 2012 ഗുജറാത്ത് കലാപത്തെ ‘സ്വന്തം പിഴവ്’ എന്നായിരുന്നു വാജ്‌പേയി വിളിച്ചിരുന്നതെന്ന് മുന്‍ റോ തലവന്‍ എ എസ് ദുലാത്താണ് വ്യക്തമാക്കിയിരിക്കുന്നത്.

വാജ്‌പേയിയുമായി നടന്ന അവസാന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. 2000 വരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് അനാലിസിസ് വിംഗിന്റെ തലവനായിരുന്നു ദുലാത്തിനെ പിന്നീട് കശ്മീര്‍ വിഷയത്തിലെ പ്രത്യേക ഉപദേശകനായി വാജ്‌പേയി തന്നെയാണ് നിയോഗിച്ചത്. ഇന്ത്യ ടുഡേ ടെലിവിഷന്റെ അഭിമുഖത്തിലാണ് ദുലാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

2002 ഗുജറാത്ത് കലാപത്തിന് ശേഷം അത് വലിയ പിഴവായി അദ്ദേഹം എക്കാലത്തും വിശ്വസിച്ചിരുന്നതായും അതിന്റെ ഖേദം അദ്ദേഹത്തിന്റെ മുഖത്ത് എന്നും ഉണ്ടായിരുന്നു എന്നും ദുലാത്ത് പറയുന്നു. നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു ഗോദ്രയില്‍ കലാപം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. വാജ്‌പേയിയുടെ കേന്ദ്രസര്‍ക്കാരിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ട സംഭവമായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: