ട്രിം: ഭാരതത്തിന്റെ കാവല്‍ പിതാവായ മോര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍, മഹാപരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ ജൂലൈ മാസം നാലാം തീയതി ഭക്ത്യാദരപൂര്‍വ്വം സെന്റ് ലോമന്‍ സ്ട്രീറ്റുലുള്ള സെന്റ് പാട്രിക്ക്‌സ് ദൈവാലയത്തില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്. പെരുന്നാള്‍ ശുശ്രൂഷകളില്‍, ബഹു. ബിജു പാറേക്കാട്ടില്‍ അച്ചന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൊടിയേറ്റും, തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും, വി. കുര്‍ബ്ബനയും മറ്റ് പെരുന്നാള്‍ ചടങ്ങുകളും നടത്തപ്പെടുന്നതായിരിക്കും.മഹാപരിശുദ്ധന്റെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. മഹാപരിശുദ്ധന്റെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
|