ഭവന വായ്പ: അള്‍സ്റ്റര്‍ബാങ്ക് കുറഞ്ഞ ഫിക്സഡ് നിരക്കിനുള്ള അവസരം ഒരുക്കുന്നു

ഡബ്ലിന്‍: അള്‍സ്റ്റര്‍ബാങ്ക് നിലവിലുള്ള പണയവായ്പാ ഉടമകള്‍ക്ക് പുതിയ ഫിക്സ്ഡ് റേറ്റിലേക്ക് പലിശ നിരക്ക് മാറ്റുന്നതിന് അവസരം ഒരുക്കുന്നു. വാരിയബിള്‍ നിരക്കിനേക്കാള്‍ കുറവാണിത്. പണയെപ്പെടുത്തി എടുത്തിരിക്കുന്ന വായ്പയുടെ തുക ഭവനത്തിന്‍റെ നിലവിലെ മൂല്യം ഇവ അനുസരിച്ചായിരിക്കും പുതിയ നിരക്ക് നിശ്ചയിക്കുക. പുതിയ ഫിക്സഡ് നിരക്ക് വാരിയബിള്‍ നിരക്കിനേക്കാള്‍ 0.35 ശതമാനം കുറഞ്ഞതാണ്. വാരിയബിള്‍ നിരക്കിനേക്കാള്‍ ചില ഫിക്സഡ് നിരക്കുകള്‍ ഒരു ശതമാനം വരെയും കുറഞ്ഞിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അള്‍സ്റ്റ്‍ ബാങ്ക് അതിന്‍റെ വാരിയബിള്‍ നിരക്ക് മാറ്റം വരുത്താനുദ്ദേശിക്കുന്നില്ല. എന്നാല്‍ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പുതിയ നിരക്കുകള്‍ ജൂലൈ പതിനേഴ് മുതല്‍ ലഭ്യമായി തുടങ്ങും. നിലവിലെ ഉപഭോക്താക്കള്‍ക്ക് വാരിയബിള്‍ നിരക്കില്‍ തന്നെ തുടരുന്നതിന് അവസരമുണ്ട്. ഫിക്സ്ഡ് നിരക്കാണെങ്കില്‍ ഡീല്‍ കാലാവധിയില്‍ ഇതേ നിരക്കില്‍ തന്നെ തുടരുണം. ഇതില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്ത് കടക്കുന്നതിന് പിഴ നല്‍കേണ്ടി വരും. ഏറ്റും താഴ്ന്ന ഫിക്സ്ഡ് നിരക്ക് മൂന്ന് വര്‍ഷത്തേക്ക് 3.3ശതമാനം എന്നതാണ്. ഭവനമൂല്യത്തിന്‍റെ അറുപത് ശതമാനമോ അതിന് താഴെയോ വായ്പ എടുത്തവര്‍ക്കാണിത്.

എണ്‍പത് ശതമാനം വരെ താഴെ വായ്പ എടുക്കുന്നവര്‍ക്ക് നിരക്ക് 3.55ശതമാനമാണ്. നിലവില്‍ വായ്പാ വിപണയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇതെന്ന് അള്‍സ്റ്റര്‍ബാങ്ക് കണ്‍സ്യൂമര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ Maeve McMahon പറയുന്നു. പുതിയ ഫിക്സ്ഡ് നിരക്ക് കൂടുതല്‍ പേര്‍ക്ക് ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയും പങ്ക് വെയ്ക്കുന്നു. നിലവിലെ വായ്പാ രീതിയില്‍ നിന്ന് മാറി പണം ലാഭിക്കാമെന്നും പറയുന്നുണ്ട്. മൂന്ന് വര്‍ഷത്തെ, 3.3ശതമാനമെന്ന ഫിക്സഡ് നിരക്കിലേക്ക് മാറിയാല്‍ €1,900 എങ്കിലും ഒരു വര്‍ഷം ചെലവ് ചുരുക്കാനാകും.

നിലവിലുള്ള  ഭവന മൂല്യത്തിന്‍റെ അറുപത് ശതമാനമോ അതിന് താഴെയോ വായ്പയെടുത്തിരിക്കുന്ന ഉപഭോക്താവിന് ഫിക്സഡ് പലിശ നിരക്ക് 3.8ശതമാനമായി ലഭിക്കും. €300,000 വായ്പയുള്ളവര്‍ക്ക് വാരിയബിള്‍ നിരക്കായ 4.3ശതമാനം പലിശയില്‍ നിന്ന് മാറിയാല്‍ വര്‍ഷം €951 ചെലവ് ചുരുക്കാമെന്ന്ബാങ്ക് പറയുന്നു. അള്‍സ്റ്റര്‍ബാങ്ക് ഫെബ്രുവരിയില്‍ അതിന്‍റെ വാരിയബിള്‍ നിരക്കുകള്‍ മാറ്റിയിരുന്നു.

പെര്‍മനന്‍റ് ടിഎസ്ബി ഈ ആഴ്ച്ച നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വാരിയബിള്‍ നിരക്കിലേക്ക് മാറുന്നതിന് അവസരം ഒരുക്കിയിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തെ അപേക്ഷച്ച് കുറച്ച് വായ്പയെടുത്തിരിക്കുന്നവര്‍ക്ക് പലിശ കുറയുന്നതാണിത്. കെബിഎസ് ഫിക്സഡ് നിരക്കിലാണ് മാറ്റം വരുത്തിയത്. ഇത് പുതിയ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ളവരേക്കാള്‍ നിരക്ക് കുറച്ച് നല്‍കുന്നതാണ്. എഐബി വാരിയബിള്‍ റേറ്റ് കുറച്ചപ്പോള്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഫിക്സ്ഡ് നിരക്കാണ് ചുരുക്കിയത്. എസിസിയാകട്ടെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: