ഇന്ത്യയിലെ മൂന്നിലൊന്ന് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിലൊന്ന് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട സാമൂഹ്യ സാമ്പത്തിക സെന്‍സസ് വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അമ്പതുശതമാനത്തിലധികം പേരുടെ വരുമാന മാര്‍ഗ്ഗം കൂലിപ്പണിയാണ്. കേരളത്തില്‍ ഗ്രാമങ്ങളില്‍ 72 ശതമാനം കുടുംബങ്ങള്‍ക്ക് ഭൂമിയില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

2011ലെ സാമൂഹ്യ സാമ്പത്തിക സര്‍വ്വെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയത്. ഇന്ത്യയിലെ ആകെ കുടുംബങ്ങളുടെ എണ്ണം 24.39 കോടിയാണ്. ഇതില്‍ ഗാമങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ 17.91ഉം. 8.69 കോടി കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നത്.

രണ്ടര കോടി കുടുംബങ്ങള്‍ ഒരു മുറിയിലോ ചായ്പ്പിലോ കഴിയുന്നു. ഗ്രാമങ്ങളില്‍ 51 ശതമാനം പേര്‍ അതായത് 9 കോടി കുടുംബങ്ങള്‍ കൂലിപണി ചെയ്താണ് കഴിയുന്നത്. 44 ലക്ഷം കുടുംബങ്ങള്‍ വീട്ടുജോലി ചെയ്തും ആറു ലക്ഷം കുടുംബങ്ങള്‍ ഭിക്ഷാടനത്തിലൂടെയും ജീവിക്കുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതില്‍ മൂന്നിലൊന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ്.

കേരളത്തില്‍ 50.52 ശതമാനം പേരുടെ വരുമാന മാര്‍ഗ്ഗം കൂലിപണിയാണ്. തമിഴ്‌നാട്ടില്‍ ഇത് 65 ശതമാനമാണ്. സംസ്ഥാനത്ത് 26,25 ശതമാനം കുടുംബങ്ങള്‍ നയിക്കുന്നത് സ്ത്രീകളാണ്.

Share this news

Leave a Reply

%d bloggers like this: