പ്രവാസി വോട്ടുകള്‍: നടപടികള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍

ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടെ നിന്നു തന്നെ വോട്ടു ചെയ്യാന്‍ അവകാശം നല്‍കുന്നതിനായുള്ള റിപ്പോര്‍ട്ട് ഈ മാസം തന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രവാസി വോട്ടുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.

അന്യസംസ്ഥാന വോട്ടുമായി ബന്ധപ്പെട്ട നിയമഭേദഗതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണെങ്കിലും നിയമഭേദഗതി വേണ്ടിവരില്ലെന്നും പകരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയാല്‍ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ എല്ലാ നടപടികളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. പ്രവാസി വോട്ടുകളെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ. ഷംസീര്‍ വയലിന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടികള്‍. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പ്രവാസി വോട്ടവകാശം ഉറപ്പു വരുത്താന്‍ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന് എട്ടാഴ്ച്ചത്തെ സമയമാണ് കഴിഞ്ഞ ഏപ്രിലില്‍ അനുവദിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: