ഐറിഷുകാര്‍ക്ക് തീവ്രവാദപ്രേമം; ഐഎസിനായി നാടു വിട്ടത് 40 പേര്‍

ഡബ്ലിന്‍: 2010 മുതല്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് കടന്നു ചെന്നത് 40 ഓളം ഐറിഷു  പൗരത്വത്തമുള്ളവര്‍ എന്ന്‌  റിപ്പോര്‍ട്ട്.  രാജ്യത്തെ നീതിന്യായ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഐറിഷുകാരുടെ തീവ്രവാദപ്രേമം ചര്‍ച്ചയാകുന്നത്.

ഡിസംബര്‍ 2010 മുതലുള്ള കണക്കുകളാണ് അയര്‍ലണ്ട് നീതിന്യായ വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. വടക്കന്‍ ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമാണ് രാജ്യത്തു നിന്നും ആളുകള്‍ കടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരില്‍ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം 15 ഓളം പോരാണ് ഐഎസ് ശക്തികേന്ദ്രങ്ങളിലേക്ക് കടന്നത്.  എ

അയര്‍ലണ്ടില്‍ നിന്നുമാത്രമല്ല ഫ്രാന്‍സ്,യുകെ എന്നിവടങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഐഎസിനു വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഒളിഞ്ഞു നിന്നു വെടിയുതിര്‍ക്കുന്നതിനു വേണ്ടിയാണ് ഐറിഷുകാരെ കൂടുതലും ഉപയോഗിക്കുന്നതെന്ന് ഐഎസ് വക്താവ് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ്യം നേരിടുന്ന വലിയ ഭീക്ഷണിയാണ് ആഭ്യന്തര തീവ്രവാദമെന്നും ഇവയില്‍ നിന്നും മുക്തി നേടാനാണ് ആദ്യം ശ്രമിക്കേണ്ടെതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

എഎസ്

Share this news

Leave a Reply

%d bloggers like this: