ടുണീസ്: ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഇസ്‌ലാമിക തീവ്രവാദികള്‍ ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ 38 വിദേശ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിനും സൈന്യത്തിനും കൂടുതല്‍ അധികാരം കൈവന്നു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ രാജ്യം സുശക്തമാണെന്നു പ്രസിഡന്റ് മുഹമ്മദ് എല്‍ ബാഴീ കഈദ് എസബ്‌സി വ്യക്തമാക്കി.
-എജെ-