ലോകത്തെ നടുക്കി വീണ്ടും ഐഎസ് ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

 

ഡമാസ്‌കസ്: ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. 25 ഓളം സിറിയന്‍ സൈനികരെ വധിക്കാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. സിറിയയിലെ പള്‍മിറയിലുളള പുരാതന നഗരത്തില്‍വെച്ചാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്.

ഇവിടം ദിവസങ്ങള്‍ക്കു മുന്‍പ് ഐഎസ് പിടിച്ചെടുത്തിരുന്നു. സൈനികരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. മേയ് 27നാകാം ഈ ക്രൂരകൃത്യം അരങ്ങേറിയതെന്നാണു നിഗമനം. മുന്‍പും ആളുകളെ വധിക്കുന്നതിനു തൊട്ടുമുന്‍പുളള ചിത്രങ്ങള്‍ ഐഎസ് പുറത്തുവിട്ടിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: