തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്കുള്ള ആഭ്യന്തരമന്ത്രിയുടെ തുറന്ന കത്തിനെ വിമര്‍ശിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. രാജനെ ഉരുട്ടിക്കൊന്ന കെ. കരുണാകരന്റെ പിന്മുറക്കാര്‍ക്കു രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നു ജോയ് മാത്യു പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ ആകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കണമെന്നും ജോയ് മാത്യൂ പ്രതികരിച്ചു.
രൂപേഷിന്റെ മക്കളായ ആമിയ്ക്കും സവേരയ്ക്കും ചെന്നിത്തല എഴുതിയ തുറന്ന കത്ത് വലിയ ചര്‍ച്ചയായിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടരരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തലയുടെ കത്ത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി മാറണമെന്നും ചെന്നിത്തല ഉപദേശിച്ചിരുന്നു.
-എജെ-