അബ്ദുറബ്ബിനെതിരെ നിലവിളക്ക് കൊളുത്തി പ്രതിഷേധം

 

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ കോഴിക്കോട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം. നിലവിളക്ക് കൊളുത്തിയും, കരിങ്കൊടി കാണിച്ചുമാണ് മന്ത്രിക്കെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചത്.
പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രി പങ്കെടുത്ത വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിന്റെ വേദിക്കരികില്‍ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചത്. കേരള സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അതിനാലാണ് വിളക്ക് കൊളുത്തി പ്രതിഷേധിക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. മന്ത്രി വേദിയിലെത്തിയ ശേഷമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. വേദിക്കരികിലേക്ക് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ സ്ഥലത്ത് പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമായി

മന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവുമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കനത്ത സുരക്ഷ പരിപാടിക്ക് ഏര്‍പ്പെടുത്തിയിരുന്നു. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികളാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.ഡിവൈഎഫ്‌ഐയുെട പ്രതിഷേധേത്തിനുശേഷമെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: