ആതന്‍സ് : അവസാനം ലോകത്തിന്റെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഗ്രീക്ക് ജനത വിധിയെഴുതി. അഭിപ്രായ സര്‍വ്വേ ഫലങ്ങളില്‍ സര്‍ക്കാരിനു ലഭിച്ച മുന്‍തൂക്കം വോട്ടെണ്ണലിലും പ്രതിഫലിച്ചു. സര്‍ക്കാരിനൊപ്പം നില്ക്കുന്നതായി ആറിയിച്ചത് 61 ശതമാനം ആളുകളാണ്.
യൂറോപ്യന്‍ കമ്മീഷനും യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും ജൂണില്‍ അവതരിപ്പിച്ച ശുപാര്‍ശകള്‍ ഗ്രീസ് അംഗീകരിക്കണോ എന്നതായിരുന്നു ഗ്രീക്ക് ജനതയ്ക്കു മുന്നിലുണ്ടായിരുന്ന ചോദ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ കടം വാങ്ങുന്നതിനോട് അലക്‌സിസ് സിപ്രസിന് താല്പര്യമുണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് ജനഹിത പരിശോധന നടത്തി ഗ്രീസിന്റെ ഉളളിലിരിപ്പറിയാന്‍ പ്രസിഡന്റ് ശ്രമം നടത്തിയത്. തനിക്കൊപ്പം ജനങ്ങള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് പുരോഗമിക്കവെ സിപ്രസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഫലം വന്നതോടെ സര്‍ക്കാരിന്റെ നിലനില്പ്പിനു ക്ഷതമേല്‍ക്കില്ലെങ്കില്‍ക്കൂടി ഗ്രീസിന്റെ ഭാവി എന്തായിരിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ഗ്രീസിന്റെ നോ വോട്ടുകള്‍ ഒരിക്കലും യുറോപ്പുമായുള്ള ബന്ധം മുറിയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നതെന്ന് ജനഹിത പരിശോധന ഫലം പുറത്തു വന്നതോടെ പ്രസിഡന്റ് അലക്‌സിസ് സിപ്രസ് പ്രസ്താവിച്ചു. എന്നാല്‍ യുറോസോണ്‍ നേതാക്കള്‍ ഗ്രീസിന്റെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് കാണുന്നത്. യുറോസോണിന്റെ തീരുമാനങ്ങല്‍ ഉടന്‍ തന്നെ അറിയാന്‍ സാധിക്കും. ഗ്രീക്കിന്റെ നോ വോട്ട് നോ യുറോപ്പ് എന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നതെന്ന് യുറോപ്യന്‍ കമ്മീഷണര്‍ പ്രസിഡന്റ് Jean Claude വ്യക്തമാക്കി. ഗ്രീസിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നു യുറോസോണ്‍ ഫിനാന്‍സ് മിനിസ്റ്റേഴ്‌സ് ഹെഡ് Jeroen Dijsselbloem വ്യക്തമാക്കി. നോ വോട്ട് ചെയ്തതോടെ ഗ്രീസിന് യുറോപ്പില്‍ നിന്നും പുറത്ത് പോകേണ്ടി വന്നേക്കാം.