മെഡിക്കല്‍ കാര്‍ഡ് ഡോക്ടര്‍മാര്‍ ഔട്ട്ഓഫ്അവേഴ്സില്‍ ആറ് വയസിന് താഴെയുള്ള കുട്ടികളെ പരിശോധിച്ചാല്‍ ഫീസ് ഈടാക്കരുത്

ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡ് പാനലില്‍ ഉള്ള ജിപിമാര്‍ക്ക് ആറ് വയസിന് താഴെയുള്ള കുട്ടികളെ പരിശോധിക്കുന്നതിന് “out-of-hours ” ലും ഫീസ് ഈടാക്കാന്‍ സധിക്കില്ല. ഡോക്ടര്‍മാര്‍ കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം നല്‍കുന്നതിന് കരാറില്‍ ഒപ്പിടാത്തവര്‍ ആണെങ്കിലും ഇത് ബാധകമാണ്. 2,700 ജിപിമാരാണ് മെഡിക്കാല്‍ കാര്‍ഡ് കരാറില്‍ ഉള്ളത്. ഇതില്‍ പലരും “out-of-hours ” സേവനം നല്‍കുന്നവരാണ്. മൂന്നൂറോളം ഡോക്ടര്‍മാരാണ് പൂര്‍ണമായും സ്വകാര്യ സേവനം നല്‍കുന്നത്. ഇവര്‍ നിലിവലുള്ള മെഡിക്കല്‍ കാര്‍ഡ് കരാറിന്‍റെ ഭാഗമല്ല. അത് കൊണ്ട് തന്നെ ആറ് വയസിന് താഴെയുള്ള കുട്ടികളുടെ പരിശോധനയ്ക്ക് ഫീസ് ഈടാക്കാം. അതേ സമയം തന്നെ ചില ജിപിമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുമെങ്കിലും പാര്‍ട്ട് ടൈം ആയിട്ടായിരിക്കും.

ഒന്നാം തീയതി മുതലാണ് കുട്ടികള്‍ക്കുള്ള സൗജന്യ ജിപി സേവനം ആരംഭിച്ചത്. ഒരു ലക്ഷത്തിനടുത്ത് കുട്ടികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 270,000 കുട്ടികള്‍ക്കെങ്കിലും പദ്ധതി ഉപകരിക്കും. സൗജന്യ ജിപി സേവനത്തിനൊപ്പം തന്നെ പതിനെട്ട് വയസിന് താഴെയുള്ള അര്‍ബുദ രോഗികള്‍ക്ക്മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നതും ആരംഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേയ്ക്ക് ഇവര്‍ സ്വയം മെഡിക്കല്‍ കാര്‍ഡിന് കീഴില്‍ വരികയാണ് ചെയ്യുക. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 60 ശതമാനത്തോളം പേരും മെഡിക്കല്‍ കാര്‍ഡുകള്‍ ഉള്ളവരാണ്. ഇക്കൂട്ടര്‍ ഏകദേശം 150,000 ത്തോളം വരും. ഇതുകൂടാതെയാണ് സ്‌കീമിലേക്ക് 100,000 കുട്ടികള്‍ പേരു ചേര്‍ത്തിട്ടുള്ളത്.

എല്ലാവര്‍ക്കും സൗജന്യ ജിപി സേവനമെന്നതിന്‍റെ ആദ്യപടിയാണ് കുട്ടികള്‍ക്ക് സേവനം നടപ്പാക്കുന്നതെന്നും ആഗസ്തോടെ എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടി സൗജന്യജിപി സേവനം ആരംഭിക്കുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ആറ് മാസം ഓരോ ഘട്ടവും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആവശ്യമായ സ്രോതസുണ്ടെങ്കില്‍ ഇത് തടസം കൂടാതെ മുന്നോട്ട് പോകുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏത് രീതിയില്‍ വേണമെങ്കിലും നടപ്പാക്കപ്പെടാമെന്നും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വരേദ്ക്കര്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: