ഐറീഷ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് രംഗത്ത് ചരിത്രം സൃഷ്ടിച്ച് മലയാളി ഉടമസ്ഥതയിലുള്ള വിസ്റ്റാ കരിയര്‍ സൊല്യുഷന്‍സ് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്നു. ഏറ്റവും വേഗം അഡാപ്‌റ്റേഷന്‍ സൗകര്യം ചെയ്തുകൊടുത്ത് പുതിയ പ്രതീക്ഷകളിലേയ്ക്ക് മലയാളി നഴ്‌സുമ്മാരെ കൂട്ടി കൊണ്ടുപോകാന്‍ തയ്യറെടുക്കുകയാണ് സ്ഥാപനം.
ഈ ആഴ്ച്ച തങ്ങളുമായി ബന്ധപ്പെടുന്ന, ഐറീഷ് നഴ്‌സിങ്ങ് ബോര്‍ഡിന്റെഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഓഗസ്റ്റ് മാസം തന്നെ അഡാപ്‌റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി വിസ്റ്റാ കരിയര്‍ സൊല്യുഷന്റെ മാനേജ്‌മെന്റ് ഉറപ്പ് നല്‍കുന്നു. മലയാളികളായ നഴ്‌സുമാര്‍ക്ക് വലിയ സഹായം ആയി തീരുന്ന ഈ നേട്ടം മൂലം അനന്തവും അവ്യക്തവുമായ കാത്തിരിപ്പ് ഒഴിവാക്കാവുന്നതാണ്.ഇത് കൂടാതെ പുതിയതായി വരുന്ന നഴ്‌സുമാര്‍ക്ക് തങ്ങളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കൊപ്പമോ സമീപമോ അഡാപ്‌റ്റേഷന്‍ ചെയ്യണമെങ്കില്‍ അതിനുള്ള സൗകര്യം പരിഗണിക്കുമെന്നതും തങ്ങളുടെ നേട്ടമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
അപേക്ഷകരെ സംബന്ധിച്ചിടത്തോളം വിസ്റ്റാ കരിയറില്‍ ജോലിക്കായി അപേക്ഷിക്കും മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും സ്ഥാപനത്തിന്റെ സഹായം ഉണ്ടാവും എന്നതിനൊപ്പം,ഡബ്ലിനിലെ വിമാനത്താവളം മുതല്‍ തങ്ങളുടെ നഴ്‌സുമാര്‍ക്ക് ആവശ്യമായ, താമസം ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ തങ്ങള്‍ തയ്യാറാക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നു.ഇതോടൊപ്പം വിസ്റ്റാ കരിയര്‍ തങ്ങളുടെ നഴ്‌സുമാര്‍ അഡാപ്‌റ്റേഷന്‍ വിജയിക്കണം എന്ന ഉറപ്പിനായി ആമുഖ ക്ലാസുകളും നല്‍കുന്നുണ്ടത്രേ.വിസ്റ്റാ കരിയറിന്റെ എല്ലാ ഉദ്യോഗാര്‍ഥികളും അഡാപ്‌റ്റേഷന്‍ പാസായതിന്റെ നേട്ടം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആമുഖ ക്ലാസുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി മലയാളികള്‍ക്ക് സഹായമായി തീര്‍ന്ന പ്രസ്ഥാനം അതി വേഗം വളര്‍ന്ന് പന്തലിച്ച്,അയര്‍ലന്‍ഡിലേയ്ക്ക് ഉള്ള യാത്രയില്‍ നിരവധി നഴ്‌സുമ്മാര്‍ക്ക് വെളിച്ചമായി തീര്‍ന്നതിലുള്ള സന്തോഷത്തിലാണ് അമരക്കാരനായ ലാലു പോള്‍ എന്ന മുന്‍ ദൈവപഠന വിദ്യാര്‍ഥി.
കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യ കൂടാതെ ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനിയുടെ മാനേജ്‌മെന്റ്.തങ്ങളുടെ ഉദ്യോഗാര്‍ത്ഥികളാണ് തങ്ങളുടെ ശക്തി എന്ന വിശ്വാസം ആണ് വിസ്റ്റാ കരിയറിന്റെ വളര്‍ച്ചയ്ക്കുള്ള അടിത്തറ എന്ന് സ്ഥാപന ഉടമ അടിവരയിട്ടു പറയുമ്പോള്‍, അയര്‍ലന്‍ഡിലെ നഴ്‌സുമാരും സന്തോഷത്തിലാണ്, വിശ്വസിക്കാനും കാര്യങ്ങള്‍ അതിവേഗം നടക്കുവാനും ഉതകുന്ന സ്ഥാപനത്തെ ഓര്‍ത്ത്.
For More details
http://vcarestaffing.org/
+353894691241