അവിവാഹിതരായ അമ്മമാര്‍ക്ക് അച്ഛന്‍റെ സമ്മതമില്ലാതെ രക്ഷാകര്‍ത്തൃത്തിന് അപേക്ഷിക്കാം-സുപ്രീം കോടതി

ന്യൂഡല്‍ഹി: അവിവാഹിതരായ ഹിന്ദു അമ്മമാര്‍ക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകര്‍ത്തൃത്വത്തിന് അപേക്ഷിക്കാന്‍ കഴിയുമെന്ന് സുപ്രീംകോടതി വിധിച്ചു. നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ പിതാവിന് നോട്ടീസ് അയയ്ക്കുകയും സമ്മതം വാങ്ങുകയും ചെയ്യേണ്ടിയിരുന്നു. ആ വ്യവസ്ഥയാണ് ജസ്റ്റിസ് വിക്രംജിദ്ത സെന്നിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നീക്കിയത്.

അവിവാഹിതരായ അമ്മമാര്‍ക്ക് അവരുടെ കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്നതിന് അച്ഛന് നോട്ടീസ് അയക്കണമെന്ന രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥയായ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹൈക്കോടതി ഉള്‍പ്പടെയുള്ള കീഴ്‌ക്കോടതികള്‍ ഈ പ്രശ്‌നത്തില്‍ കുട്ടിയുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞു. കുട്ടിയുടെ രക്ഷാകര്‍ത്തൃത്വത്തിനായി അച്ഛന്റെ പേര് വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യത്തെ ചോദ്യം ചെയ്തായിരുന്നു അവിവാഹിതയായ യുവതിയുടെ ഹര്‍ജി. തന്നോടൊപ്പം കഷ്ടിച്ച് രണ്ട് മാസം നിന്ന ആ മനുഷ്യന് ഒരു കുട്ടിയുണ്ടെന്ന് പോലും അറിയില്ലെന്നും തനിക്ക് മാത്രമായി കുട്ടിയുടെ രക്ഷാകര്‍ത്തൃത്വം വേണമെന്നും യുവതി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: