ഡബ്ലിന്‍: സെന്‍ട്രല്‍ബാങ്കിന്‍റെ വായ്പാ നയം ഫലം കാണുന്നതായി റിപ്പോര്‍ട്ട്. വായ്പ അനുവദിക്കുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ഡബ്ലിനില്‍ വീട് വില കുറയുന്നു. മൂന്ന് ബെഡ് റൂമുകള്‍ ഉള്ള വീടിന് വില ഏഴ് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ വിലയുമായി തട്ടിച്ച് നോക്കിയാല്‍ രണ്ടായിരം യൂറോയുടെ കുറവെങ്കിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സെമി ഡിറ്റാച്ച്ഡ് ഹൗസിന്‍റെ വില 5.02 ശതമാനം ഇടിഞ്ഞ് €381,667 ല്‍ നിന്ന് €362,500 ലേയ്ക്കെത്തി.
ഏഴ് ശതമാനം വരെയും മാസത്തില്‍ രണ്ട് ശതമാനത്തിലേറെയും എന്ന തോതിലാണ് വില കുറയുന്നത്. സമീപകാലത്ത് വീട് വില ഉയരാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രുയം വേഗത്തില്‍ വില ഇടിയുന്നത്. സെമിഡിറ്റാച്ച്ഡ് ഹൗസിന് ദേശീയമായി ശരാശരി വില €186,968 ആണ് ഐറിഷ് ഇന്‍ഡിപെന്‍ഡന്‍റിന്‍റെ സര്‍വെ പ്രകാരം. എന്നാലിത് ഈ വര്‍ഷം ആദ്യ ത്രൈമാസത്തില്‍ €187,153വരെയായിരുന്നു.
വിലക്കുറവ് ഭവനവായ്പാനയവുമായി നേരിട്ട് തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് അലൈന്‍സ് സിഇഒ ഫിലിപ് ഫാരെല്‍ പ്രൊപ്പര്‍ട്ടികളില്‍ താത്പര്യം കുറയുന്നതായി കാണപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. നാല് ലക്ഷം യൂറോയുടെ വീടിനായി എട്ട് ലക്ഷം യൂറോ നിക്ഷേപം കണ്ടെത്തേണ്ടി വരുന്നത് പോലുള്ള സാഹചര്യമാണുള്ളത്. ഇത് അസാധ്യമാണെന്നും സൂചിപ്പിക്കുന്നു. ഡബ്ലിന്‍ തെക്കന്‍ മേഖലയില്‍ നാല് ലക്ഷം യൂറോയുടെ മൂന്ന് മുറിയുള്ള വീടിന് €35,000 വരെയെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ട്. താലെ, ലുക്കന്‍ എന്നിവിടങ്ങളില്‍ വില സ്ഥിരത കൈവരിക്കുന്നുണ്ട്. കാര്യമായമാറ്റമൊന്നുമില്ലാതെ €230,000- €275,000 ഇടിയിലാണിത്.
വടക്കന്‍ ഡബ്ലിനില്‍ രണ്ട് ശതമാനം വിലയിടിവ് ഈ വര്‍ഷം ആദ്യം അനുഭവപ്പെട്ടിരുന്നു. തെക്കന്‍ ഡബ്ലിനില്‍ നാല് ശതമാനമാണ് ഈ വര്‍ഷം ആദ്യം മുതല്‍ ഇത് വരെയുള്ള വിലയിടിവ്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂന്ന് ശതമാനമാണ് വിലയിടിവ്. വില്‍പനയുടെ വേഗതയിലും കുറവ് വരുന്നുണ്ട് പ്രൊപ്പര്‍ട്ടി വില്‍ക്കണമെങ്കില്‍ ശരാശരി ഏഴ് ആഴ്ച്ചയെങ്കിലും എടുക്കുന്നുണ്ട്. വായ്പാ നടപടികളിലെ മാറ്റം മൂലം കൂടിയാണിത്. പണം കൈയ്യോടെ കൊടുത്ത് വീട് വാങ്ങുന്നത് അമ്പത് ശതമാനത്തില്‍ നന്ന് നാല്‍പത് ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. അതേ സമയം ഡ്രോഗഡെയില്‍ വില ഉയരുകയാണ് ചെയ്തിരിക്കുന്നത്. ഏകദേശം12.98 ശതമാനം വരെ വില കൂടിയിരുന്നു. ഡബ്ലിന്‍ ഒഴിച്ച് മറ്റ് പ്രധാന നഗരങ്ങളില്‍ മൂന്ന് ബെഡ്റൂമുള്ള സെമിഡിറ്റാച്ച്ഡ് വീടിന് വില വര്‍ധിക്കുന്നു. 1.23ശതമാനത്തോളമാണ് വില വര്‍ധന. ശരാശരി വില €202,882 വരെയെത്തി.