ഔഷധ വിലകള്‍ കുറയാന്‍ സാധ്യത

ഡബ്ലിന്‍: ഔഷധ വിലകള്‍ കുറയാന്‍ സാധ്യത. വിപണി വൈരികള്‍ തമ്മിലുള്ള വില യുദ്ധം ഗുണം ചെയ്തേക്കുമെന്നാണ് സൂചന. വടക്കന്‍ അയര്‍ലന്‍ഡ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, എന്നിവിടങ്ങളില്‍ വില്‍ക്കന്ന വിലയിലും കുറച്ച് നല്‍കാനാണ് തീരുമാനം.  ഔഷധ വിതരണക്കാരായ Lloyds  വിലക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച കഴിയുന്നതിനിടെയാണ് മറ്റൊരു ഔഷധ വില്‍പ്പനക്കാര്‍ കൂടി പ്രഖ്യാപനവുമായി രംഗത്ത് വന്നത്.

Lloyds വിലകുറച്ചതോടെ അയര്‍ലന്‍ഡിലെ ഇവരുടെ മരുന്നുകളുടെ വില മൂന്നില്‍ ഒന്നായി ചുരുങ്ങും. ലിമെറിക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിമിറ്റ് ലെസ് ഹെല്‍ത്താണ് വിലകുറയ്ക്കാനുള്ള നടപടികളെടുക്കുന്നത്. പ്രിസ്ക്രിപ്ഷന്‍ മരുന്നുകള്‍ അറുപത് ശതമാനം വരെ വിലകുറച്ച് നല്‍കാന്‍ സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ദേശീയമായി തന്നെ മരുന്നുകള്‍ വിലകുറച്ച് വിതണം ചെയ്യും. സെപ്തംബറോടെ ഡബ്ലിനില്‍ പുതിയ കേന്ദ്രവും തുടങ്ങുന്നുണ്ട്. ഡണ്‍ട്രം മേഖലയില്‍പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വേവിന്‍റേതു പോലെ ഉപഭോക്താക്കള്‍ക്ക് ലിമിറ്റ് ലെസിന് വാര്‍ഷികമായി സബ്സ്ക്രിപ്ഷന്‍ ഫീസ് നല്‍കിയും മരുന്ന് വാങ്ങുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട്. ഇതോടെ രോഗിക്ക് അവരുടെ നിര്‍ദ്ദിഷ്ടമരുന്നുകള്‍ കമ്പനിയെ അറിയിക്കാം.

മരുന്ന് കഴിയും മുമ്പ് തന്നെ വിവരം അറിയിക്കാവുന്നതാണ്. ഫോണ്‍ വിളിച്ചോ, മെയില്‍ ചെയ്തോ ഇത് ചെയ്യാവുന്നതാണ്. ഇരുപത് യൂറോയാണ് ഒരാള്‍ക്ക് അംഗത്വ ഫീസ് ഈടാക്കുക, കുടുംബത്തിന് €45 ഫീസ് വരും. സ്കീമില്‍ ബ്രാന്‍ഡഡ് മരുന്നുകളും ജെനറിക് മെഡിസിനും ഉള്‍പ്പെടും. വില്‍പ്പന കൂടുന്നത് മൂലമാണ് അറുപത് ശതമാനം വരെ വിലകുറച്ച്മരുന്ന് നല്‍കാന്‍ കഴിയുന്നതെന്ന് ലിമിറ്റ് ലെസ് വ്യക്തമാക്കുന്നു.

LimitlessHealth.com Atorvastatin (10mg) വില്ക്കുന്നത് €2.52 ആണ്. ഇതാകട്ടെ മറ്റുള്ളയിടങ്ങളില്‍ €8.27ക്കാണ് നല്‍കുന്നത്. കൊഴുപ്പ് കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍സിന് 285,000 പേരായിരുന്നു രണ്ട് വര്‍ഷം മുമ്പ് ആവശ്യക്കാരുണ്ടായിരുന്നത്. ഇന്‍ഹൈലറായ Symbicort 400/12 മറ്റ് റീട്ടെയ് ലര്‍മാര്‍ നല്‍കുന്നത് €75.42ആണെങ്കില്‍ ലിമിറ്റ് ലെസ്€49.13 ആണ് നല്‍കിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: