വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രചാരണപരിപാടികള്‍ വേണമെന്ന് പഠനം

 

ഡബ്ലിന്‍: വംശീയ വിദ്വേഷത്തിനെതിരായി കൂടുതല്‍ പ്രചാരണപരിപാടികളും പരിശീലനങ്ങളും ആവശ്യമാണെന്ന് സൂചനകള്‍ നല്‍കി ഗാര്‍ഡയും ഇമിഗ്രേഷന്‍ കൗണ്‍സിലും. വംശീയാക്രമണവുമായി ബന്ധപ്പെട്ട് ഇമിഗ്രന്റ് കൗണ്‍സില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ ജനിച്ച അയര്‍ലന്‍ഡില്‍ താമസിക്കുന്ന 16 നും 28 നുമിടയില്‍ പ്രായമുള്ള നാല്‍പതോളം യുവാക്കള്‍ക്കിടയിലാണ് ഇമിഗ്രന്റ് കൗണ്‍സില്‍ പഠനം നടത്തിയത്. ഇതില്‍ മിക്കവരും സ്‌കൂളിലും സ്‌പോര്‍ട്‌സ് രംഗങ്ങളിലും ജോലിയിലും പൊതുമേഖലകളിലും വംശീയ അധിക്ഷേപവും വിവേചനവും നേരിടേണ്ടി വന്നവരാണ്.

യുവാക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നിരവധി ഐറിഷ് സുഹൃത്തുക്കളുണ്ടെന്നും അവരെല്ലാം നന്നായി ഇടപെടാറുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം ‘നിങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകണമെന്നാവശ്യപ്പെടുന്ന അനുഭവവും വംശീയമായി അനുഭവിക്കുന്ന വേര്‍തിരിവും വിശദമാക്കി.’നിങ്ങളുടെ ബാഗില്‍ ബോംബില്ലല്ലോ’എന്ന കളിയാക്കി ചോദിക്കുന്നത് തങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നവെന്ന് മുസ്ലീം യുവാക്കളില്‍ ചിലര്‍ പറഞ്ഞുവെന്ന് പഠനം നടത്തിയ ഇമിഗ്രന്റ് കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസറായ പീറ്റര്‍ സ്ലോവാക് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ചില മേഖലകളില്‍ വംശീയതയുടെ പേരില്‍ ആക്രമണങ്ങളും ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വംശീയവിദ്വേഷത്തിനെതിരെ കൂടുതല്‍ പ്രചാരണപരിപാടികളും പരിശീലനങ്ങളും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: