ഓണ്‍ലൈനിലൂടെ വാങ്ങുന്ന 60% മരുന്നുകളും വ്യാജം

 

ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ ലഭിക്കുന്ന 60 ശതമാനം മരുന്നുകളും നിലാവാരം കുറഞ്ഞതോ വ്യാജമോ ആണെന്ന് MEP Mairead McGuinnsse .

അധികൃതമായ സൈറ്റുകളില്‍ നിന്ന് ഓണ്‍ലെനില്‍ മരുന്നുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യവും ജീവനും തന്നെ അപകടത്തിലാക്കുകയാണെന്ന് Ms McGuinnsse മുന്നറിയിപ്പു നല്‍കുന്നു. ജൂലൈ 1 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമുള്ള വെബ്‌സൈറ്റുകളില്‍ പുതിയ ലോഗോ ദൃശ്യമാകും. അടുത്തിടെ വണ്ണം കുറയുന്നതിനായി ഓണ്‍ലൈനിലൂടെ സ്ലിമ്മിംഗ് ടാബ്‌ലെറ്റ് വാങ്ങിക്കഴിച്ച് ഐറിഷ് യുവാവ് മരിച്ചതിനെതുടര്‍ന്നാണ് അംഗീകാരമുള്ള സൈറ്റുകള്‍ക്ക് ലോഗോ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

വണ്ണം കുറയ്ക്കുന്നതിനായി ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ഗുളികകള്‍ ജിവന് ഭീഷണിയാണ് ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് വാച്ച്‌ഡോഗ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ്. മാരകമായ dinitrophenol (DNP) അടങ്ങിയ ഗുളികയാണ് യുവാവിന്റെ മരണത്തിന് കാരണമായത്. സാധാരണയായി വണ്ണം കുറയ്ക്കാന്‍ കഴിക്കുന്ന ഗുളികകളില്‍ dinitrophenol ഉപയോഗിക്കുന്നുണ്ട്.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട്
DNP യുടെ ഉറവിടം അന്വേഷിച്ച് ഗാര്‍ഡയും ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റിയും (HPRA) അന്വേഷണമാരംഭിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: