ഭാരത മക്കള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ സാഘോഷം കൊണ്ടാടി. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 5 മണിക്ക് നടന്ന തിരുനാള്‍ പാട്ടുകുിബാനക്ക് റെവ. ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിക്കുകയും റൈറ്റ് റെവ. മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ഥലത്തില്ലാതെ പോയ അപ്പോസ്‌തോലനായ തോമസിന് ക്രിസ്തു ദിശനം അസാധ്യമായെങ്കില്‍ കൂട്ടായ്മയില്‍ നിന്നും ദിവ്യബലിയില്‍ നിന്നുമുള്ള ബോധപൂര്‍വമായ ഒഴിഞ്ഞുമാറലും അസാന്നിധ്യവും വിശ്വാസികളില്‍ ക്രിസ്ത്വനുഭവത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് വചന സന്ദേശത്തിലൂടെ മോണ്‍. ആന്റണി പെരുമായന്‍ ഉദബോധിപ്പിച്ചു.
തിരുന്നാള്‍ കുര്‍്ബാനക്കുശേഷം നടന്ന പ്രദക്ഷിണത്തിനു വെ. റെവ. ടോണി ടെവ്‌ലിന്‍ കാര്‍മികത്വം വഹിച്ചു. കമ്മിറ്റി അംഗങ്ങളുടെയും കൈക്കാരന്മാരുടെയും നേതൃത്വവും ജനങ്ങളുടെ സഹകരണവും തിരുനാളിനു ഊര്‍ജ്ജ്വം പകര്‍ന്നു പാച്ചോര്‍ നേര്‍ച്ചയില്‍ പങ്കുചേര്‍ന്നു സംതൃപ്ത്തിയോടെ സഭാ മക്കള്‍ സഭാദിനം ആഘോഷിച്ചു മാ തോമാസ്ലിഹായുടെ ഓര്‍മ്മ പുതുക്കി.