ഡബ്ലിന്‍: രണ്ട് ട്രാന്‍സ്‌ലാന്റിക് യാത്രാവിമാനങ്ങള്‍ അപ്രതീക്ഷിതമായി ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡിംഗ് നടത്തി. തുര്‍ക്കിഷ് എയര്‍ലൈന്‍സ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഷാനോന്‍ എയര്‍പോര്‍ട്ടിലും Delta ഫ്‌ളൈറ്റ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുമാണ് ഇറക്കിയത്.
ഇസ്താംബുളില്‍ നിന്ന ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച തുര്‍ക്കിഷ് എയര്‍ലൈനിന്റെ TK-3 എന്ന ഫ്‌ളൈറ്റാണ് ഐറിഷ് തീരത്തിന് 250 കിലോമീറ്റര്‍ അകലെ നിന്ന് ഷാനോനിലേക്ക് തിരിച്ചുവിട്ടത്. 256 യാത്ര്കകാരുണ്ടായിരുന്ന വിമാനം രാവിലെ 10.59 ന് ലാന്‍ഡ് ചെയ്തു. സുഖമില്ലാതായ യാത്രക്കാരനെ ലിമെറിക് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഒന്നരമണിക്കൂറിനുശേഷം ഫ്‌ളൈറ്റ് യാത്ര പുനരാരംഭിച്ചു.
അതേസമയം ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ DL-144 ഫ്‌ളൈറ്റ് സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയത്. വാഷിംഗ്ടണില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രയ്ക്കിടെ അയര്‍ലന്‍ഡിനു സമീപത്തുവെച്ചാണ് വിമാനത്തിലെ സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞത്. 208 യാത്രക്കാരുമായി രാവിലെ 11 മണിയോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിമാനം ഉച്ചയ്ക്ക് 1 മണിയോടെ യാത്ര പുനരാരംഭിച്ചു.
-എജെ-