ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. മീര രാജ്പുത് ആണ് വധു. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹം. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര രജ്പുത്.
ഈ വര്‍ഷം ആദ്യം തന്നെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വളരെ ലളിതമായിട്ടായിരിക്കണം വിവാഹമെന്ന് ഷാഹിദ് കപൂറിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം സുഹൃത്തിന്റെ ഫാംഹൗസില്‍ വെച്ച് നടത്തിയത്. എന്നാല്‍ വിവാഹ പാര്‍ട്ടി ഗുഡ്ഗാവിലെ ഒബ്‌റോയ് ഹോട്ടലില്‍ ആഡംബരമായി തന്നെ നടക്കും. പാര്‍ട്ടിയില്‍ 500ല്‍ അധികം പേര്‍ പങ്കെടുക്കും.
-എജെ-