ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡുള്ള രോഗികളുടെ ജിപി സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിന് ആരോഗ്യവകുപ്പ് ആലോചന. ത്വക്കിലെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ ചെറിയ അസുഖങ്ങള്‍ക്ക് ഔഷധ വില്‍പ്പനക്കാലില്‍ നിന്ന് തന്നെ ചികിത്സ തേടുന്നതിന് അനുമതി നല്‍കാനാണ് ആലോചന. ഇതിനായി ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡ് കമ്മീഷന്‍ ചെയ്യുകയും ചെയ്തു. ഏത് വിധത്തിലാണ് പദ്ധതി പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശരത്കാലത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ജലദോഷം, കരപ്പന്‍, മൈഗ്രെയ്ന്‍, ത്വക്കിലെ ഫംഗസ് , നഖത്തിനിടയിലെ അണുബാധ തുടങ്ങിയതു പോലുള്ള രോഗങ്ങള്‍ക്കാണ് ഔഷധ വില്‍പ്പനക്കാരെ കണ്ട് മരുന്ന് വാങ്ങാന്‍ സാധിക്കുക. മരുന്നുകള്‍ ജിപിമാരെ കണ്ട് എഴുതുവാങ്ങേണ്ടതില്ലെന്ന് ചുരുക്കം. വിഷയത്തില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പുതിയപദ്ധതി ഫലപ്രദമാകുമോഎന്ന് വ്യക്തമാവുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ വക്താവ് വ്യക്തമാക്കുന്നു.പുതിയ രീതി ഗുണകരമാവുമെങ്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി നോക്കും. തുടര്‍ന്ന് ഇതിന് വരുന്ന ചെലവും വ്യാപ്തിയും വിലയിരുത്തി ദേശീയമായി നടപ്പാക്കും.
വടക്കന്‍ അയര്‍ലന്‍ഡിലും സ്കോട്ട് ലാന്‍ഡിലും സമാന പദ്ധതി നിലവില്‍ ഉണ്ട്. അതേ സമയം ഡോക്ടര്‍മാരെ കാണുന്നതാണ് ഉചിതമെന്ന് മുന്നറിയിപ്പ് തരുന്നവരും ഉണ്ട്. ഇത് കൂടാതെ ഡോക്ടര്‍മാരുടെ ജോലി ഔഷധ വിതരണക്കാര്‍ ഏറ്റെടുക്കുന്നതില്‍ അതൃപ്തിയും ഉണ്ട്. നിലവില്‍ തന്നെ പനി മരുന്ന് സമീപകാലത്തായി ഔഷധ വിതരണക്കാര്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഐറിഷ് ഫാര്‍മസി യൂണിയന്‍ പുതിയ രീതിക്ക് അനുകൂലമാണ്. ജിപിമാരെ കാണുന്നതില്‍ ഏഴില്‍ ഒരാളെ വീതം ഔഷധക്കച്ചവടക്കാര്‍ക്ക് നോക്കാന്‍ കഴിയുമെന്ന് യൂണിയന്‍ പറയുന്നു. കൂടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തുന്ന പന്ത്രണ്ട് പേരില്‍ ഒരാള്‍ എന്ന നിരക്കിലും ഔഷധ വിതരണക്കാര്‍ക്ക് പദ്ധതി മൂലം ലഭിക്കും.
ഇതിനിടെ DrEd.com അടിയന്തര മരുന്നുകള്‍ ഇരുപത് മിനിട്ടിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഓണ്‍ലൈന്‍ മെഡിക്കല്‍ സര്‍വീസ് ഉപഭോക്താക്കള്‍ക്ക് മരുന്ന് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. രണ്ടോ അഞ്ചോ ദിവസം വരെയായിരുന്നു മരുന്ന് കിട്ടാന്‍സമയം എടുത്തിരുന്നത്. ഫാര്‍മസി കളക്ട് അടിയന്തര മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകവും എത്തിച്ച് നല്‍കുന്നുണ്ട്. രോഗി ആവശ്യപ്പെടുന്ന മരുന്ന് വില്‍പനകേന്ദ്രത്തിലേക്കാണ് മരുന്ന് എത്തുക.