ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമബാദ്: ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്‍ പ്രതിരോധമന്ത്രി രംഗത്ത്. യുദ്ധമുണ്ടാവുകയാണെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ക്വാജ അസിഫ്. ആണവായുധങ്ങള്‍ കാഴ്ചവസ്തുക്കളല്ലെന്നും എപ്പോള്‍ വേണമെങ്കിലും അവ പ്രയോഗിക്കാമെന്നും ക്വാജ അസിഫ് പറഞ്ഞു.

നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധത്തിന് സാഹചര്യമില്ല. എന്നാല്‍, യുദ്ധഭീഷണി സ്ഥിരമാണ്. ആണവായുധം ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തരുതെന്നാണ് പാകിസ്താന്റെ പ്രാര്‍ത്ഥന. എന്നാല്‍, വിപരീത സാഹചര്യമുണ്ടായാല്‍ പാകിസ്താന് ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിവുണ്ടെന്നു പാകിസ്താന്‍ മന്ത്രി പറഞ്ഞു. ബലൂചിസ്താന്‍ വിമതര്‍ക്കും പാകിസ്താനിലെ തെഹ്‌റീക്ക്ഇതാലിബാനും ഇന്ത്യ പിന്തുണ നല്‍കുന്നതിനുളള തെളിവുകള്‍ ലോക ഫോറങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും ക്വാജ അസിഫ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: