അസ്താന(കസാഖ്സ്ഥാന്‍): ഇന്ത്യയിലേയും മദ്ധ്യേഷ്യയിലേയും ഇസ്‌ളാമിക പാരമ്പര്യം ഭീകരതയേയും വിഘടനവാദത്തേയും തള്ളിക്കളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരസ്പര സഹകരണവും സ്ഥിരതയും പുലര്‍ത്താതെ ഇന്ത്യയ്ക്കും മദ്ധ്യേഷ്യയ്ക്കും പൂര്‍ണ തോതില്‍ ശക്തരാവാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖ്സ്ഥാന്‍ സന്ദര്‍ശനത്തിനിടെ നസര്‍ബയേവ് സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
അറിവ്, ദൈവഭക്തി, അനുകമ്പ, ക്ഷേമം എന്നീ ഉന്നത മൂല്യങ്ങളാലാണ് ഇന്ത്യയുടേയും മദ്ധ്യേഷ്യയുടേയും ഇസ്‌ളാമിക പാരമ്പര്യം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പരസ്പര സ്‌നേഹത്തിലും ആരാധനയിലും അധിഷ്ഠിതമായ ഈ പാരമ്പര്യം ലോകത്തിന് തന്നെ മാതൃകയാണ്. ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ തീവ്രവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു മോദി പറഞ്ഞു.
കസാഖ്സ്ഥാനിലെ ഒ.എന്‍.ജി.സി വിദേശ് ഓയില്‍ ബ്‌ളോക്കിനും മോദി തുടക്കം കുഖിച്ചു. സത്യപയേവില്‍ സ്ഥിതി ചെയ്യുന്ന ബ്‌ളോക്കിലെ പര്യവേഷണത്തിന് 2542 കോടി രൂപയാണ് ഒ.വി.എല്‍ നിക്ഷേപിക്കുന്നത്. 2011ല്‍ ബ്‌ളോക്കിന്റെ 25 ശതമാനം ഒ.വി.എല്‍ വാങ്ങിയിരുന്നു. കരാര്‍ ഒപ്പിടുന്നതിന് 13 മില്യണ്‍ ഡോളറാണ് കസാഖ്സ്ഥാന് നല്‍കിയത്. ഒറ്റത്തവണ അസൈന്‍മെന്റ് ഫീസായി 80 മില്യണ്‍ ഡോളറും കസ്മുനയ് ഗ്യാസ് കന്പനിക്ക് നല്‍കി. 2014ല്‍ ഖനനം തുടങ്ങാനിരുന്നതാണെങ്കിലും വൈകുകയായിരുന്നു. അടുത്ത മാസത്തോടെ പൂര്‍ണ തോതില്‍ ഡ്രില്ലിംഗ് തുടങ്ങും.