ജൂലൈ 19ന് വി കുര്‍ബ്ബാനയും പിറന്നാള്‍ ആഘോഷവും

ഡബ്ലിന്‍: യാകോബായ പള്ളിയില്‍ ജൂലൈ 19 ആം തീയതി യാകോബായ സഭയുടെ ശ്രേഷ്ഠകാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവ യുടെ വി കുര്‍ബ്ബാനയും പിറന്നാള്‍ ആഘോഷവും നടക്കും.

അയര്‍ലണ്ടില്‍ രണ്ടാമത് അപ്പോസ്‌തോലിക സന്ദര്‍ശനം നടത്തുന്ന യാകോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ജൂലൈ 19 ആം തീയതി ഞായറാഴ്ച ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് എണ്‍പത്തി ഏഴാം വയസിലേക്ക് കടക്കുന്ന ശ്രേഷ്ഠ ബാവയുടെ പിറന്നാള്‍ ആഘോഷവും നടക്കും.

കാര്യപരിപാടി

രാവിലെ 9.30 മുതല്‍ വി.കുമ്പസ്സാരം
9:45 ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം
10:00 പ്രഭാതപ്രാര്‍ത്ഥന
10:30 ശ്രേഷ്ഠ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി:കുര്‍ബ്ബാന.
12:00 പിറന്നാള്‍ ആഘോഷം

സ്മിത്ത് ഫീല്‍ഡില്‍ ഉള്ള St. Paul’s (Arran Quay, Dublin 7 ) ദേവാലയത്തിലാണ് പരിപാടികള്‍

Share this news

Leave a Reply

%d bloggers like this: