നീനാ മലയാളി സൗഹൃദ കൂട്ടായ്മയുടെ ‘ആന്‍ ഏയ്ഞ്ചല്‍’ ഷോര്‍ട് ഫിലിം  റിലീസ് ചെയ്തു

നീനാ : നീനാ/കില്ലലൂ മലയാളി സൗഹൃദ കൂട്ടായ്മ നിര്‍മിച്ച ഹ്രസ്വ സിനിമ ‘ആന്‍ ഏയ്ഞ്ചല്‍’ യൂട്യൂബില്‍ റിലീസ് ചെയ്തു.കുടുംബത്തില്‍ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലഘട്ടത്തില്‍ വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നത്.

റ്റിജു ജോര്‍ജ്ജ് (നീനാ) രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്യാമറായും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് റ്റോബി വര്‍ഗ്ഗീസ് (ഡബ്ലിന്‍) ആണ്.ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ റിനു കെ. രാധാനാരായണന്‍. ജോമി ജോസഫ് നായകനായും ഏയ്ഞ്ചല്‍ വിമല്‍ നായികയായും വേഷമിടുന്ന ഹ്രസ്വ ചിത്രത്തില്‍ ജോബി മാനുവല്‍,ജെയ്‌സന്‍ ജോസഫ് ,അനുലാല്‍ വി.,നിര്‍മ്മല ജെയ്‌സന്‍,പ്രിയ റെജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വാര്‍ത്ത : ജോബി മാനുവല്‍

Share this news

Leave a Reply

%d bloggers like this: