ഡബ്ലിന്‍: ഇന്‍റര്‍നാഷണല്‍ ഷിപ്പിങ് സര്‍വീസ് സെന്‍റര്‍ ഡബ്ലിനില്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. ഇതോടെ ആറായിരത്തിലേറെ തൊഴിലവസരമാകും തുറന്ന് കിട്ടുകയെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍, ഹാംബര്‍ഗ്,സിംഗപ്പൂര്‍ എന്നിവരോട് മത്സരിക്കാന്‍ ഇതോടെ അയര്‍ലന്‍ഡും ശക്തമായി രംഗത്തുണ്ടാകും. അയര്‍ലന്‍ഡിലെ മാരിടൈം കോമേഴ്സ് സെക്ടറിലെ പ്രധാന വഴിത്തിരിവാകും ഷിപ്പിങ് ഹബ് എന്ന് സോഷ്യോ ഇക്കണോമിക് മാരിടൈം റിസര്‍ച്ച് യൂണിറ്റ് എന്‍യുഐ ഗാല്‍വേയില്‍ പദ്ധതി വിശദീകരിച്ച് കൊണ്ട് വ്യക്തമാക്കി.
ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സന്‍റര്‍, എയര്‍ക്രാഫ്റ്റ് ലീസിങ് തുടങ്ങിയ പരിപാടികളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പുതിയ ഷിപ്പിങ് സെന്‍ററിന് ശ്രമിക്കുന്നതെന്ന് ഇന്‍റര്‍നാഷണല്‍ ഷിപ്പിങ് സര്‍വീസ് സെന്‍റര്‍ അവകാശപ്പെടുന്നുണ്ട്. 2013ല്‍ ഷിപ്പിങ് ഫിനാന്‍സ് സെന്‍ററിന് വേണ്ടി ഒരു പദ്ധതിയിട്ടിരുന്നു. ശതകോടീശ്വരനായ ഡെന്നി ഒ ബ്രീന്‍ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയതു. ഐറിഷ് മാരിടൈം ഡെലവലപ്മെന്‍റ് ഓഫീസും സമാനമായ ഒരു പ്രൊജക്ടിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഷിപ്പിങ് സെന്‍ററിന്‍റെ ഭാഗമായി ആറായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമ്പോള്‍ ഇതില്‍ 3500ലേറെ പേരും നേരിട്ട് ജീവനക്കാരാകുന്നവര്‍ ആയിരിക്കും. ഷിപ്പിങ് സര്‍വീസ് മേഖലയിലെ അഞ്ച് ശതമാനം വിപണി കൈയടക്കുക എന്നതാണ് പുതിയ ഷിപ്പിങ് സെന്‍ററിന്‍റെ ഉദ്ദേശ്യം.
രാജ്യത്തെ മാരി ടൈം കോമേഴ്സ് 129.8 മില്യണ്‍ യൂറയുടെ വിറ്റ് വരാണ് കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത്. 2020 -ാടെ മാരിടൈം മേഖലയില്‍ 2.7 ശതമാനം വരെ വളര്‍ച്ച ഉണ്ടാക്കാനും സര്‍ക്കാര്‍ ആഗ്രിഹക്കുന്നുണ്ട്.അയര്‍ലന്‍ഡിന്‍റെ സമുദ്ര സമ്പത് രംഗം കഴിഞ്ഞ വര്‍ഷം 4.2 ബില്യണ്‍ യൂറോയുടെ വിറ്റുവരാണ് നടത്തിയത്.