തൃശൂര്‍: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പില്‍ മണിയപ്പന്റെ മകന്‍ സാജന്‍ (40), തൃശൂര്‍ പാറവട്ടാനി കുന്നത്തുംകര കുണ്ടില്‍ പരേതനായ ഗംഗാധരന്റെ മകന്‍ കെ.ജി ജിത്ത് (31) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും.
അബുദാബി ഹൈവേ ഫയര്‍ ആന്റ് സേഫ്ടി എക്യൂപ്‌മെന്റ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ജിത്ത്. ഇതേ കമ്പനിയിലെ തന്നെ ഫയര്‍ ആന്റ സേഫ്റ്റി ഓഫീസറാണ് സാജന്‍. ജോലി സംബന്ധമായ ആവശ്യത്തിന് സൗദിയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ ട്രെയിലറിന്റെ പിന്നിലിടിച്ചാണ് അപകടം. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജിത്തിന്റെ വിവാഹം ഓഗസ്റ്റ് 30ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിനായി മൂന്നു മാസം മുന്‍പ് ജിത്ത് നാട്ടിലെത്തിയിരുന്നു. നേരത്തെ മസ്‌ക്കറ്റിലായിരുന്ന സാജന്‍ എട്ടു മാസം മുന്‍പാണ് അബുദാബിയിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ നിഷ, മകന്‍ അച്ചൂ. നിഷ ഏഴു മാസം