ഐഎസ്എല്‍ ലേലം; സുനില്‍ ഛേദ്രിയെ മുംബൈ സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം മാമാങ്കത്തിനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്ന താരലേലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേദ്രിയെ മുംബൈ എഫ്.സി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഛേദ്രിക്ക് ലേലത്തില്‍ വലിയ മുന്‍തൂക്കമാണ് ലഭിച്ചത്. ലേലം വിളി കൊഴുത്തപ്പോള്‍ മുംബൈ എഫ്.സി 1.20 കോടി രൂപയ്ക്ക് സുനില്‍ ഛേദ്രിയെ സ്വന്തമാക്കുകയായിരുന്നു. കോടിപതികളില്‍ ഇന്നത്തെ ദിവസം ഛേദ്രിക്കൊപ്പം എത്തിയത് മിഡ്ഫീല്‍ഡര്‍ യൂജിന്‍സണ്‍ ലിങ്‌ദോയ് ആണ്. 27.5 ലക്ഷം രൂപമാത്രം അടിസ്ഥആന വിലയുണ്ടായിരുന്ന ഈ മിഡ്ഫീല്‍ഡറെ 1.05 കോടി രൂപയ്ക്ക് ഹൃത്വക് റോഷന്റെ ടീം പൂനൈ എഫ്.സി സ്വന്തമാക്കി. ഷില്ലോങ് കഴിഞ്ഞ സീസണില്‍ ബാഗ്ലൂര്‍ എഫ്.സിയുടെ താരമായിരുന്നു. മലയാളി താരങ്ങള്‍ക്കും ലേലത്തില്‍ വന്‍ ഡിമാന്റാണു ലഭിച്ചത്. 17.5 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന റിനോ ആന്റോയ്ക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത നല്കിയത് 90 ലക്ഷം രൂപയാണ്. മോഹന്‍ബഗാനുവേണ്ടി കളിച്ച റിനോയ്ക്കായിരുന്നു ഏറ്റവും കുറവ് അടിസ്ഥാന വിലയുണ്ടായിരുന്നത്.

എന്നാല്‍ 40 ലക്ഷം അടിസ്ഥാനവില നിശ്ചയിച്ചിരുന്ന അനസ് എടത്തൊടികയ്ക്ക് ലേലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 41 ലക്ഷത്തിനു ഡല്‍ഹി ഡൈനാമോസാണ് ഈ മലയാളി താരത്തെ സ്വന്തമാക്കിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വമ്പന്‍ ലേലം വിളികളില്‍ ഉണ്ടായിരുന്നില്ല. മിഡ്ഫീല്‍ഡര്‍ കാവിന്‍ ലോബോയെ 20 ലക്ഷത്തിനും, സി.കെ വിനോദിനെ 15 ലക്ഷത്തിനും പീറ്റര്‍ കാര്‍വാലോയെ 12 ലക്ഷത്തിനും ശങ്കര്‍ സംപിഗിരാജിനെ 10 ലക്ഷത്തിനും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.

Share this news

Leave a Reply

%d bloggers like this: