ഫഌറ്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

 

കൊച്ചി: എറണാകുളം ഇടപ്പളളി പ്രശാന്തി നഗറിലെ ഫഌറ്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഐ.സി.ഐ.സി.ഐ. എറണാകുളം സോണല്‍ ഓഫീസിലെ മാനേജര്‍ സിബു ജോര്‍ജിന്റെ ഭാര്യ വേണി (35), മകള്‍ കിരണ്‍ (6) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എളമക്കര പോലീസെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: