അയര്‍ലന്‍ഡില്‍ പുതിയ പാര്‍ട്ടി, പ്രഖ്യാപനം അടുത്തയാഴ്ച

 

ഡബ്ലിന്‍: ഇന്‍ഡിപെന്‍ഡന്റ് ടിഡിമാരായ കാതറീന്‍ മുര്‍ഫി, റോസിന്‍ ഷോര്‍ട്ടാള്‍, സ്റ്റീഫന്‍ ഡൊനല്ലി എന്നിവര്‍ അയര്‍ലന്‍ഡില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. അടുത്തയാഴ്ചയാണ് പാര്‍്ട്ടിയുടെ ലോഞ്ചിംഗ്. മുന്‍ ഫിനാഗേല്‍ ജൂനിയര്‍ മിനിസ്റ്ററായ ലൂസിന്‍ഡ ക്രൈംയ്ഗടണ്‍ അടുത്ത തെരഞ്ഞടുപ്പിന് മുന്നോടിയായി Renua എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് അയര്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ അടുത്ത പാര്‍ട്ടിയുടെ ഉദയം.

ഐറിഷ് വോട്ടര്‍മാര്‍ക്ക് പുതിയ വിശ്വസ്തമായ ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിനുള്ള അവസരമാണ് പുതിയ പാര്‍ട്ടിയിലൂടെ നല്‍കുന്നതെന്ന് മൂന്ന് ടീഡിമാരും പ്രസ്താവനയില്‍ അറിയിച്ചു. ബുധനാഴ്ചയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. അതുവരെ കൂടുതല്‍ കമന്റുകളില്ലെന്നും അവര്‍ വ്യക്തമാക്കി.

മൂന്നു ടിഡിമാരെയും ബഹുമാനിക്കുന്നുവെന്നും അവരുടെ പാര്‍ട്ടിക്ക് എല്ലാ ആശംസകളും നോരുന്നുവെന്നും Renua നേതാവ് Lucinda Creighton പറഞ്ഞു. ഐറിഷ് വോട്ടര്‍മാര്‍ക്ക് നല്ല തെരഞ്ഞെടുപ്പിനുള്ള അവസരം നല്‍കാനുള്ള അവരുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: