മന്ത്രി ബഹുമാനം പോലീസ് കടമ: ഡിജിപി, പ്രോട്ടോക്കോള്‍ പ്രകാരം എഴുന്നേല്‍ക്കണ്ട: സിങ്ങ്, പരാതിയില്ല: ചെന്നിത്തല

 

കൊച്ചി: ഋഷിരാജ് സിംഗിന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെങ്കില്‍ തെറ്റാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പ്രോട്ടോകോള്‍ ഇതില്‍ പ്രശ്‌നമല്ല. മന്ത്രി വരുന്നത് ഋഷിരാജ് സിംഗ് കണ്ടില്ലായിരിക്കാം. മന്ത്രിയെ കാണുമ്പോള്‍ ഉപചാരമര്‍പ്പിക്കേണ്ടത് പൊലീസിന്റെ കടമയാണ്. ഇക്കാര്യത്തില്‍ ഋഷിരാജ് സിങിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തുവാന്‍
നിര്‍ദേശിക്കുമെന്നും ഡിജിപി പറഞ്ഞു. ഋഷിരാജ് സിങ് പ്രോട്ടോക്കോള്‍ ലംഘിച്ചോയെന്ന് ഡിജിപി പരിശോധിക്കട്ടേയെന്നും ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ എഡിജിപി ഋഷിരാജ് സിങ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തത് വിവാദമായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കില്‍ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എഴുന്നേറ്റു നിന്ന് സല്യൂട്ട് നല്‍കിയെങ്കിലും ഋഷിരാജ് സിങ് ഗൗരവം വിടാതെ വേദിയില്‍ തന്നെ ഇരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായിരുന്ന ഋഷിരാജ് സിങ്ങിനെ അടുത്തയിടെയാണു തല്‍സ്ഥാനത്തുനിന്നു മാറ്റി ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചതിലെ പ്രതിഷേധമായി ഇതിനെ ചിത്രീകരിച്ചു. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിങ്ങിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാറ്റിയത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ വൈദ്യുതി മോഷണം കണ്ടെത്തുകയും സ്ഥാപന മേധാവിയെ അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഋഷിരാജ് സിങിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയതെന്ന് വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ലെന്നാണ് ഋഷിരാ
ജ് സിംഗിന്റെ വിശദീകരണം. ഇതില്‍ വിവാദം അനാവശ്യമാണെന്നും തന്റെ ആഗ്രഹപ്രകാരമാണ് പൊലീസ് വകുപ്പിലേക്ക് ചുമതല മാറ്റിയതെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: