ന്യൂഡല്‍ഹി: ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂട്ട ഫോണ്‍ ചോര്‍ത്തലിന് ഒരുങ്ങുന്നതായി വിക്കിലീക്‌സ്. നിരവധി പേരുടെ മെയിലുകള്‍ ചോര്‍ത്തിയ വാര്‍ത്തപുറത്തുവിട്ട വിക്കിലീക്‌സിന്റെ ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. അത്തരത്തില്‍ പുറത്തുവിട്ട വാര്‍ത്തകളൊക്കെത്തന്നെ വന്‍വിവാദങ്ങളായിരുന്നു.
ചിലരുടെ ഫോണുകള്‍ തെരഞ്ഞുപിടിച്ച് ചോര്‍ത്തുന്നതിനുളള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നാണ് വിക്കീലിക്‌സിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.