ഡബ്ലിന്‍: ആന്‍ട്രിം കൗണ്‍ട്രിയിലെ 50 വയസുകാരനു നേരെയുണ്ടായത് വര്‍ഗീയ ആക്രമണമെന്ന നിഗമനം. ഇന്നു രാവിലെ ഏകദേശം 3 മണിയോടടുപ്പിച്ചാണ് ലാര്‍നെ കുറാന്‍ റോഡില്‍ വച്ച് കാറിലെത്തിയ മൂവര്‍സംഘം ഇയാളെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത് വര്‍ഗീയാക്രമണമാണെന്ന് (sectarian hate crime) ആണെന്ന് കരുതുന്നതായി PSNI ഇന്‍സ്‌പെക്ടര്‍ മിക് വുഡ് പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷികള്‍ 101 എന്ന നമ്പറില്‍ ലാര്‍നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡിപെന്‍ഡന്റ് ചാരിറ്റി ക്രൈം സ്റ്റോപ്പേഴ്‌സ് നമ്പറിലേക്ക് പേരുവെളിപ്പെടുത്താതെയും വിവരങ്ങള്‍ അറിയിക്കാം. നമ്പര്‍ 0800 555 111
-എജെ-