പോളണ്ടില്‍ മയക്കുമരുന്നു കഴിച്ച് 150 പേര്‍ ആശുപത്രിയില്‍

വാര്‍സോ: പോളണ്ടില്‍ മയക്കുമരുന്നു കഴിച്ച 150 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ട്രോംഗ് മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്നാണ് ഇവര്‍ കഴിച്ചതെന്നു പോലീസ് അറിയിച്ചു. സ്‌ട്രോംഗ് മാന്‍ ഈ മാസം ആദ്യം മുതലാണു പോളണ്ടില്‍ നിരോധിച്ചത്. വ്യാഴാഴ്ച മുതല്‍ തന്നെ മയക്കുമരുന്നു കഴിച്ച നിരവധി പേര്‍ ആശുപത്രിയില്‍ എത്തിതുടങ്ങിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവ് കിട്ടാന്‍ സാധ്യതയുള്ള കുറ്റമാണു പോളണ്ടില്‍ മയക്കുമരുന്നു വില്‍പ്പനയും കടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: