‘സാമൂഹ്യ പ്രവര്‍ത്തനം സമൂഹ നന്മയ്ക്ക് ‘ എന്ന മുദ്രാ വാക്യവുമായി സഖി ഒന്നാം വാര്‍ഷികത്തിലേക്ക്

2014 ല്‍ അയര്‍ലണ്ടില്‍ രൂപം കൊണ്ട സഖി വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ഒന്നാം വാര്‍ഷികത്തിലേക്ക്.കൃത്യമായ ഒരു വീക്ഷണത്തോടു കൂടി കാര്യങ്ങളെ സമീപിക്കുന്ന ഒരു സ്ത്രീ സംഘടനയാണ് സഖി. സാമൂഹ്യ പ്രവര്‍ത്തനം സമൂഹ നന്മയ്ക്ക് എന്ന മുദ്രാ വാക്യവുമായി തുടങ്ങിയ സഖിയുടെ ആദ്യ സംരംഭം HARROLD CROSS എന്ന പാലിയേറ്റീവ് കെയറിന്റെ ധനശേഖരണവുമായി ബന്ധപെട്ടു നടത്തിയ bewleys കോഫി മോര്‍ണിംഗ് ആയിരുന്നു ,വളരെ വിജയകരമായി നടത്തിയ ഈ ധനശേഖരണത്തിലൂടെ മാതൃക പരമായ ഒരു സംഘടന പ്രവര്‍ത്തനത്തിന് സഖി തുടക്കം കുറിച്ചു.

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ ഏറ്റവും വലിയ വിഭാഗമായ നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടന്ന സമരങ്ങളില്‍ INMO യോട് കൈ കോര്‍ക്കാന്‍ സഖിയുമുണ്ടായിരുന്നു.ഇന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലായി വിഭിന്ന മേഖലകളില്‍ സഖിയുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു അതില്‍ ചിലത് ബുക്ക് ക്ലബ്,കിഡ്‌സ് ക്ലബ്,ബാട്മിന്റോന്‍ ക്ലബ്,കോഫി ക്ലബ്,വാല്‍കിംഗ് ക്ലബ്,ഡാന്‍സ് ഗ്രൂപ്പ് തുടങ്ങിയവയാണ്.സഖി ഈയിടെ സംഘടിപ്പിച്ച 12 കിലോമീറ്റര്‍ ക്ലിഫ് വാകിങ്ങിനിടെയില്‍ ഒരു മരം നട്ട് SHADOW OF LIFE എന്ന പ്രകൃതി സ്‌നേഹികളെ സപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.സ്ത്രീകളുടെ കഴിവുകള്‍ക്ക് മികച്ച അവസരങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക എന്നത് സഖിയുടെ ഒരു മുഖ്യ അജന്‍ഡയാണ്.ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ശ്രമത്തിലാണ് സഖിയുടെ പ്രവര്‍ത്തകര്‍.സഖിയുടെ ആശയങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ സഖിയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.

നിഷ കൃഷ്ണന്‍ 0877370115
സുജ ഷാജിത്0876678756
ചിത്ര നായര്‍ 0872989561
ഉഷ പണിക്കര്‍0876206859.

Share this news

Leave a Reply

%d bloggers like this: