നമിതയ്ക്ക് പിന്നാലെ റിമ കല്ലിങ്കലിനും സോഷ്യല്‍ മീഡിയയില്‍ മല്ലൂസിന്റെ പരിഹാസം

 

സുരേഷ് ഗോപി അവതാരകനായ നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ ബാഗ്ലൂര്‍ ഡേയ്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ ഉത്തരം അറിയില്ലെന്ന് പറഞ്ഞ നടി നമിതാ പ്രമോദിനെ പരിഹസിച്ചതിന് പിന്നാലെ നടി റിമ കല്ലിങ്കലിനും ഫെയ്‌സ്ബുക്കിലെ മല്ലൂസിന്റെ പരിഹാസം.

വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയ സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ ചിത്രത്തിനൊപ്പം അവരെ അഭിനന്ദിച്ചിട്ട പോസ്റ്റില്‍ ഹിംഗിസിന്റെ പേര് വിട്ടുപോയതിനെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം മലയാളികള്‍ രംഗത്തുവന്നിരിക്കുന്നത്. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ സെറീന വില്യംസിന്റെ പേരും അഭിനന്ദന പോസ്റ്റില്‍ റിമ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഹിംഗിസിനെ റിമ സെറീനയാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞാണ് ട്രോളുകളെല്ലാം. ഹിംഗിസിന്റെ പേര് വിട്ടുപോയെന്ന് മനസ്സിലായപ്പോള്‍ റിമ തന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഹിംഗിസിന്റെ പേര് ചേര്‍ക്കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കും റിമ പോസ്റ്റില്‍ മറുപടി പറഞ്ഞിട്ടുണ്ട്. സാനിയ്‌ക്കൊപ്പം നില്‍ക്കുന്നത് സെറീനയല്ലെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ വിംബിള്‍ഡണില്‍ ആധിപത്യം തുടരുന്ന സെറീനയുടെ പേര് പരാമര്‍ശിക്കാതെ വിംബിള്‍ഡണിനെക്കുറിച്ച് പറയാനാകില്ലെന്നുമാണ് റിമയുടെ പ്രതികരണം.
-എജെ-

Share this news

Leave a Reply

%d bloggers like this: