മിക്‌സഡ് ഡബിള്‍സ് , പേസ് ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു

ലണ്ടന്‍: വിംബിള്‍ഡണില്‍ ‘ഇന്ത്യന്‍ ഗ്രാന്റ് സ്‌ളാം’. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു.

അലക്‌സാണ്ടര്‍ പേയ തിമിയ ബാബോസ ആസ്ട്രിയന്‍ഹങ്കേറിയന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പുട്ടു പോലെ ജയിച്ചു കയറുകയായിരുന്നു പേസ് മാര്‍ട്ടിന സഖ്യം. പ്രതിയോഗികള്‍ക്ക് പ്രതീക്ഷയ്ക്കു പോലും വക നല്‍കാതെ വെറും നാല്‍പ്പതു മിനിറ്റില്‍ തീര്‍ത്തും ആധാകാരികമായ ജയമാണ് പേസും കൂട്ടുകാരി ഹിംഗിസും കൈവരിച്ചത്. സ്‌കോര്‍: 6-1,6-1.

പേസ് തന്റെ പതിനാറാം ഗ്രാന്റ് സ്‌ളാം കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. വിംബിള്‍ഡണില്‍ ഇക്കുറി ഇന്ത്യയുടെ മൂന്നാം കിരീട നേട്ടമായിരുന്നു ഇത്. വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യം ജേതാക്കളായിരുന്നു. ജൂനിയര്‍ ബോയ്‌സ് ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിനായിരുന്നു കിരീടം. ഇന്ത്യയുടെ സുമിത് നാഗല്‍ വിയറ്റ്‌നാമിന്റ് നം ഹോംഗ്‌ളി സഖ്യമാണ് ജേതാക്കളായത്.

Share this news

Leave a Reply

%d bloggers like this: