ഭൂമിയില്‍ വീണ്ടുമൊരു ഐസ് ഏജിനു സാധ്യത കല്പിച്ച് ശാസ്ത്രജ്ഞര്‍ രംഗത്ത്

മെല്‍ബണ്‍ : 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയിലുണ്ടായിരുന്ന ഐസ് ഏജ് തിരിച്ചു വരുന്നതായി ശാസ്ത്രജ്ഞര്‍. അടുത്ത 15 വര്‍ഷത്തിനു ശേഷം, അതായത് 2030 ആകുന്നതോടെ നമ്മള്‍ കേട്ടുമാത്രം പരിചയമുള്ള ആ തണുത്ത ഭൂമി പ്രത്യക്ഷപ്പെടുമെന്ന് Northumbria University Professor valentina Zharkova വ്യക്തമാക്കി. 11 സോളാര്‍ സൈക്കിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 2030 ആകുന്നതോടെ ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് 60 ശതമാനം കുറയുമെന്നാണ് ശാസ്ത്ര സമൂഹം പ്രവചിക്കുന്നത്. ഇത് ഭൂമിയെ കൊടും തണുപ്പിലേക്ക് തള്ളിവിടും. ഇതിനു മുന്‍പ് 1645-1715 കാലഘട്ടത്തിലാണ് ഭൂമിയെ വെള്ളപ്പുതപ്പിച്ച് ഐസ് ഏജ് കടന്നുപോയത്. ആദ്യത്തെ ഐസ് ഏജ് കാലഘട്ടം 70 വര്‍ഷത്തിനടുത്താണ് നീണ്ടു നിന്നത്. Llandudno യിലെ National Astronomy Meeting ല്‍ വെച്ചാണ് ലോകത്തെ ഞെട്ടിക്കുന്ന പ്രവചനം പ്രൊഫസര്‍. Zharkova നടത്തിയത്.

2010 ല്‍ സൂര്യപ്രകാശത്തിന്റെ അളവ് കുറഞ്ഞതിനാലാണ് ഇപ്പോള്‍ പലയിടങ്ങളിലും കൊടും തണുപ്പ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര സമൂഹം. 1800 കളുടെ മധ്യ കാലത്തിലാണ് ആദ്യമായി സോളാര്‍ പ്രവര്‍ത്തനങ്ങളുടെ പഠനങ്ങള്‍ ശാസ്ത്രജ്ഞര്‍ നടത്താന്‍ തുടങ്ങിയത്. എന്നാല്‍ അന്നത്തെ അപേക്ഷിച്ച് സോളാര്‍ സൈക്കിളിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: