ഭോപ്പാല്‍: വ്യാപം കുംഭകോണത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഝഹാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വ്യാപം അഴിമതിയെക്കുറിച്ച് മൂന്ന് തവണ സംസ്ഥാന നിയമസഭയില്‍ ചോദ്യമുയര്‍ന്നിരുന്നു. അഴിമതി സംബന്ധിച്ച 17 കത്തുകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നതായും ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇവയോടെല്ലാം ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഴിമതി സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2009ലാണ് ആദ്യമായി നിയമസഭയില്‍ വ്യാപം അഴിമതി സംബന്ധിച്ച് ചോദ്യം ഉയര്‍ന്നത്.
വ്യാപം പ്രീ മെഡിക്കല്‍ പരീക്ഷയില്‍ ക്രമക്കേട് നടക്കുന്നുണ്ടോ എന്ന് അന്ന് സ്വതന്ത്ര എം.എല്‍.എ പരാസ് സക്ലേച്ചയാണ് ചോദ്യമുന്നയിച്ചത്. സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി. മെഡിക്കല്‍ വിദ്യാഭ്യാസ ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
പിന്നീട് 200710 കാലയളവില്‍ നടന്ന ദന്തമെഡിക്കല്‍ കോളേജുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നടക്കുന്നുണ്ടോ എന്ന് 2011ല്‍ വീണ്ടും സഭയില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ചൗഹാന്റെ മറുപടി. അതേവര്‍ഷം തന്നെ ക്രമക്കേട് സംബന്ധിച്ച് വീണ്ടും ചോദ്യം ഉയര്‍ന്നു. ഇതിന് 114 വിദ്യാര്‍ത്ഥികള്‍ അനധികൃത പ്രവേശനം നേടിയതായി സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ ക്രമക്കേടിനെതിരെ നടപടി ഉണ്ടായില്ല.