ഗ്രീസിന്‍റെ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു

ബ്രസ്സല്‍സ്:ഗ്രീസ് കടക്കെണി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ധാരണയിലെത്തി. കടപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഗ്രീസ് സമര്‍പ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു.

പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍, നികുതിവര്‍ധന എന്നിവയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളടങ്ങുന്ന നിര്‍ദേശമാണ് യൂണിയന്‍ അംഗീകരിച്ചത്. ധാരണയിലായതിനാല്‍ പുതിയ വായ്പകള്‍ക്കായി ഗ്രീസ് നല്‍കിയ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കും. മൂന്ന് വര്‍ഷത്തേക്കായിരിക്കും വായ്പ അനുവദിക്കുക.

മണിക്കൂറുകളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്താന്‍ കഴിഞ്ഞത്. നെതര്‍ലന്‍ഡ്‌സ് ധനമന്ത്രി ജെറോന്‍ ദിജ്സ്സല്‍ബ്ലോം നയിക്കുന്ന യൂറോ മേഖലയിലെ 19 ധനമന്ത്രിമാരടങ്ങിയ സംഘമാണ് മാരത്തണ്‍ ചര്‍ച്ച നടത്തിയത്.

ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് കഴിഞ്ഞദിവസമാണ് നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന് സമര്‍പ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: