ഡബ്ലിന്‍: ഐറിഷ് പോസ്റ്റ് കോഡ് സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരുന്നു. ഓരോ വീടിനും ഓരോ ഡിജിറ്റല്‍ കോഡായിരിക്കും ഇനിമുതല്‍. രാജ്യത്തെ ഓരോ വീടും ബിസ്നസ് സ്ഥാപനങ്ങളും തിരിച്ചറിയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മുന്‍ വിലാസങ്ങളില്‍ മുപ്പത്തിയഞ്ച് ശതമാനവും ആവര്‍ത്തിക്കുന്നവ ആയിരുന്നു. അതായത് ഒരേ വിലാസം തന്നെ ഒന്നില്‍ കൂടുതല്‍ ഭവനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉണ്ടായിരുന്നു.
പുതിയ കോഡ് വീട്ടുടമകള്‍ക്ക് അധികൃതര്‍ നല്‍കും. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. Eircodeആണ് സംവിധാനം നടപ്പാക്കുന്നത്. ഇവരുടെ വെബ്സൈറ്റില്‍ വിലാസം ലഭിക്കും. സൈറ്റിന് ചില പരിമിതികള്‍ ഉണ്ട്. ഒരു ദിവസം പതിനഞ്ച് തവണ മാത്രമേ സെര്‍ച്ച് ചെയ്യാന്‍ കഴിയൂ. സൈറ്റ് കോമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.
പതിനഞ്ച് തവണ വിലാസം സെര്‍ച്ച് ചെയ്ത് കഴിഞ്ഞാല്‍ ഇത് വ്യക്തമാക്കി അലര്‍ട്ട് സൈറ്റില്‍ കാണാം. തൊട്ടടുത്ത ദിവസം വീണ്ടും പതിനഞ്ച് വിലാസം തിരയാവുന്നതാണ്. കഴിഞ്ഞ രണ്ട് ദശകമായി പോസ്റ്റല്‍ ഡെലിവറി സെക്ടറില്‍ Eircode നല്കുന്ന സേവനത്തിന് സമാനമായത് നിലവിലുണ്ടെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.
അതേസമയം പുതിയ സംവിധാനത്തിന്റെ ഉപയോഗം സംബന്ധിച്ച് വിമര്‍ശനം ഉയരുന്നുണ്ട്. അമ്പതിനായിരത്തോളം സ്ഥലനാമങ്ങള്‍ ശരിയല്ലാതിരിക്കുകയോ ഡാറ്റാ ബേസില്‍ പൂര്‍ണമായി ഇല്ലാതിരിക്കുകയോ ചെയ്യുന്നുണ്ട്. കുറവ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് അംഗീകരിക്കുന്നുണ്ട് എന്നാല്‍ കുറവ് പരിഹരിക്കാന്‍ പണം ചെലവഴിക്കാന്‍ തയ്യാറല്ല. റവന്യൂ, സോഷ്യല്‍വെല്‍ഫയര്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പുതിയ കോഡ് സംവിധാനം ഗുണകരമാകുമെന്ന് പറയപ്പെടുന്നു. എന്നാല്‍ പാഴ്സല്‍, പാക്കേജ് ഇന്‍സ്ട്രി എന്നിവയ്ക്ക് ഗുണകരമാകില്ലെന്നും വാദിക്കുന്നവരുണ്ട്.
കോഡ് പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക