ബ്രസല്‍സ്:പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഗ്രീസ് സമര്‍പ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം. 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്. ഇതോടെ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അറിയിച്ചു.
പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍, നികുതിവര്‍ധന എന്നിവയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളടങ്ങുന്ന നിര്‍ദേശമാണ് യൂണിയന്‍ അംഗീകരിച്ചത്. ധാരണയിലായതിനാല്‍ പുതിയ വായ്പകള്‍ക്കായി ഗ്രീസ് നല്‍കിയ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കും. മൂന്ന് വര്‍ഷത്തേക്കായിരിക്കും വായ്പ അനുവദിക്കുക. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചയില്‍ ഗ്രീസിന് 2,500 കോടി രൂപയുടെ വളര്‍ച്ചാ പാക്കേജ് ലഭിച്ചതായും വായ്പ പുനക്രമീകരണം നടത്തുമെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസി അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ബുധനാഴ്ച ഗ്രീസ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഗ്രീസ് യൂറോപ്പില്‍ നിന്ന് പുറത്ത് പോവില്ലെന്നും ഗ്രീസിന്റെ സ്വത്തുക്കള്‍ രാഷ്ട്രത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് പിന്‍വാങ്ങിയതായും സിപ്രസി പറഞ്ഞു. ബാങ്കുകളെ തകര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ നിന്ന് പിന്‍വാങ്ങുന്നതായും സിപ്രസി അറിയിച്ചു. ഗ്രീസിലെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ 5,000 കോടി യൂറോയാണ് സഹായധനമായി നല്‍കുക. ഇതിന് പുറമേ, 2,500 കോടി യൂറോ ഗ്രീസിലെ ബാങ്കുകളുടെ പുനരുദ്ധാരണത്തിനും നല്‍കും.
നെതര്‍ലന്‍ഡ്‌സ് ധനമന്ത്രി ജെറോന്‍ ദിജ്സ്സല്‍ബ്ലോം നയിക്കുന്ന യൂറോ മേഖലയിലെ 19 ധനമന്ത്രിമാരടങ്ങിയ സംഘമാണ് ചര്‍ച്ച നടത്തിയത്. ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് കഴിഞ്ഞദിവസസം നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന് സമര്‍പ്പിച്ചിരുന്നു. കരാര്‍ ഐക്യകണ്‌ഠേന യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കുകയായിരുന്നു.
-എജെ-