ഡബ്ലിന്‍: വംശീയാക്രമണങ്ങള്‍ (hate crimes) തടയുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യം ശക്തം. വംശീയതയുടെ പേരിലുള്ള ആക്രമണം, ലൈംഗിക കുറ്റകൃത്യങ്ങള്‍, റേസിസം അല്ലെങ്കില്‍ ഹോമോഫോബിയയുമായി ബന്ധപ്പെട്ടുള്ള മോഷണങ്ങള്‍ എന്നിവ അയര്‍ലന്‍ഡില്‍ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ലിമെറിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. വംശീയക്രമണം നടത്തുന്നവരെ വിചാരണ ചെയ്യുന്നതിനുള്ള നിയമം ഉള്‍ക്കൊള്ളുന്ന പ്രമേയം ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രസിദ്ധീകരിച്ചു. നിലവിലുള്ള നിയമസംവിധാനങ്ങളില്‍ വംശീയാക്രമണങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് കെല്ലി പറഞ്ഞു.
ഗുരുതരമായ ആക്രമണങ്ങള്‍ക്കോ കൊലപാതത്തിനോ നിലവിലുളള ശിക്ഷ നല്‍കുമ്പോള്‍ വംശീയ വിദ്വേഷം ആക്രമണത്തിന് കാരണമായിട്ടുണ്ടോ എന്ന കണ്ടെത്തണമെന്നും അതിനുള്ള നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും ഐസിസിഎല്‍ പറയുന്നു.
-എജെ-