ഗോള്‍ഡ്‌സൂക്ക് ഷോപ്പിംഗ് മാളിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ,ജീവനക്കാരന്‍ അറസ്റ്റില്‍

 

കൊച്ചി: വൈറ്റില ഗോള്‍ഡ്‌സൂക്ക് ഷോപ്പിംഗ് മാളിലെ ബിഗ് ബസാര്‍ ഷോറും ട്രയല്‍ റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാന്‍ ചേര്‍ത്തല അരുവുക്കുറ്റി സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. വസ്ത്രം വാങ്ങാനെത്തിയ പാലാരിവട്ടം സ്വദേശിനിയണ് ഒളിക്യാമറ കണ്ടെത്തിയത്.

വസ്ത്രം യോജിച്ചതാണോ എന്നറിയാന്‍ ട്രയല്‍ റൂമിലെത്തി ധരിച്ചുനോക്കുന്നതിനിടെ യുവതിയുടെ മുടിയിലെ ക്ലിപ് താഴെ വീണു. ഇതെടുക്കാന്‍ സ്രമിക്കുമ്പോഴാണ് ട്രയല്‍ റൂമില്‍ അടുക്കിവച്ചിരുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവതി ഭര്‍ത്താവുമൊത്ത് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ സെയില്‍സ്മാനായ പ്രതി ഷാജഹാനെ പിടികൂടിയത്. സ്ത്രീകളുടെ ദൃശ്യം പകര്‍ത്താനായി ഇയാള്‍ മൊബൈല്‍ ഫോണ്‍ വസ്ത്രങ്ങള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിലര്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളും ഫോണില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഷാജഹാന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ സ്ഥാപനത്തിന് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു
-എജെ-

Share this news

Leave a Reply

%d bloggers like this: