നെടുമ്പാശേരി:അയര്‍ലന്‍ഡ് സ്വദേശിയില്‍ നിന്ന് 10 കിലോ സ്വര്‍ണ്ണം നെടുമ്പാശേരിയില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്.ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്വര്‍ണ്ണം കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ഇയാളെ സ്‌കാനിങ്ങ് സമയം സംശയം തോന്നിയ കസ്റ്റംസ് ഉദ്ദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.കേരളത്തിലെ വമ്പന്‍ സ്വര്‍ണ്ണ കള്ളകടത്ത് സംഘത്തിന്റെ കണ്ണിയാണ് ഇയാളെന്നാണ് സൂചന.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ ഇയാളെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.ഇന്ന് വൈകിട്ട് അയര്‍ലന്‍ഡ് സമയം 6 മണിക്കാണ് ഇയാളെ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്.