കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സിബി മരിക്കുവാന്‍ കാരണമായതു തലയ്ക്കു പിന്നിലേറ്റ മുറിവ് മൂലമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കു പിന്നിലുള്ളതു ഗുരുതരമായ ക്ഷതമാണ്. ഇഷ്ടികയോ തടികഷ്ണമോ കൊണ്ട് ഇടിച്ചതാകാം ഇത്തരത്തില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. നേരത്തേ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സമാനമായ നിരീക്ഷണമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പാലാ ആര്‍ഡിഒ സി.കെ. പ്രകാശിനു കൈമാറി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.