അഞ്ചു വയസുകാരനെ ബോംബു വച്ച് തകര്‍ത്ത് ഐസിസിന്റെ പരിശീലനം

 
സിറിയ : സിറിയയിലെ ഐസിസ് തീവ്രവാദികള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ പരിശീലനം നല്‍കുന്നതിന് അഞ്ചു വയസുകാരനെ ബോംബു വച്ച് തകര്‍ത്തു. ദിയാലാ പ്രവിശ്യയില്‍ ജൂലായ് 10നാണ് ഐസിസിന്റെ ക്രൂരമായ പ്രവൃത്തി നടന്നതെന്ന് പ്രവിശ്യാ സുരക്ഷാ സമിതി ചെയര്‍മാന്‍ സാദിഖ് അല്‍ ഹുസൈനി അറിയിച്ചു. ഐസിസ് അംഗത്തെ കൊലപ്പെടുത്തുന്നതില്‍ പങ്കു വഹിച്ച കാരണത്താല്‍ കൊല്ലപ്പെട്ട ബാലന്റെ പിതാവിനെ ആഴ്ചകള്‍ക്കു മുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ച ശേഷം സായുധരായ ഡസന്‍ കണക്കിന് ഭീകരരുടെ മുന്നില്‍ വച്ച് ആവശ്യത്തിന് ദൂരം പാലിച്ചാണ് സ്‌ഫോടനം നടത്തിയത്.

പിഞ്ചു കുഞ്ഞുകളുടെ മാസം കഴിക്കുന്നതിന് ഭീകരര്‍ക്ക് ഐഎസ് തലവന്‍ അല്‍ബാഗ്ദാദി നിര്‍ദേശം നല്‍കിയിരുന്നതായി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഐഎസ് കേന്ദ്രങ്ങളില്‍ ദിവസങ്ങള്‍ പോലും പ്രായമാകാത്ത കുട്ടികളെ വരെ കൊലപ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: